പാലക്കാട്: അട്ടപ്പാടി, മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി കളില്‍ നിലവിലുള്ള പ്രോസിക്യൂട്ടര്മാ രെ സ്ഥലംമാറ്റം ചെയ്ത തിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂമാ രുടെ ഒഴിവുകളില്‍ ഉടനടി നിയമനം നടത്തണമെന്ന് വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറല്‍ അഡ്വ. പി പ്രേംനാഥ് ആവശ്യപ്പെട്ടു.
നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 2024 അട്ടപ്പാടിയില്‍ ഒരു മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ആരംഭിച്ചത്. എന്നാല്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് മണ്ണാര്‍ക്കാട് കോടതിയിലെ അസി സ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അട്ടപ്പാടി കോടതിയില്‍ ഹാജരായിരുന്നത്. ആദിവാസികളുടേ തടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള അട്ടപ്പാടി മജിസ്ട്രേറ്റ് കോടതിയില്‍ ഒരു അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ പോസ്റ്റ് പിന്നീട് സൃഷ്ടിച്ചുവെങ്കിലും ഭൂരിപക്ഷം ദിവസ ങ്ങളിലും അത് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അടുത്തകാലത്താണ് അട്ടപ്പാടി മജിസ്ട്രേറ്റ് കോടതിക്ക് മാത്രമായി ഒരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ച നിലവില്‍ വന്ന പുതിയ ട്രാന്‍സ്ഫര്‍ ഉത്തരവ് പ്രകാരം അട്ടപ്പാടിയിലെ പ്രോസിക്യൂട്ടരെയും മണ്ണാര്‍ക്കാട് പ്രോസിക്യൂട്ടറേയും സ്ഥലം മാറ്റി. പകരം ഈ രണ്ടു കോടതികളിലും ആരെയും നിയമിച്ചിട്ടുമില്ല.
പാലക്കാട് ജില്ലയിലെ മറ്റേതെങ്കിലും കോടതികളില്‍ നിന്നുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂ ട്ടര് മാര്‍ക്കായിരിക്കും മണ്ണാര്‍ക്കാട്ടെയും അട്ടപ്പാടിയിലെയും മജിസ്ട്രേറ്റ് കോടതികളിലെ പ്രോ സിക്യൂഷന്റെ അധിക ചുമതല വഹിക്കുന്നത്. സ്വന്തം കോടതിയിലെ കേസുകള്‍ തീര്‍ത്തതിനു ശേഷം മാത്രമേ അവര്‍ക്ക് ചാര്‍ജ്ജുള്ള കോടതികളില്‍ ഹാജരാക്കുവാനും കേസുകള്‍ നടത്തുവാ നും പറ്റുകയുള്ളൂ. നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ചിട്ട് വേണം പാലക്കാട് ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക് മണ്ണാര്‍ക്കാട് അട്ടപ്പാടിയിലോ എത്തേണ്ടത്. അതിനാല്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ അട്ടപ്പാടിയിലെയും മണ്ണാര്‍കാട് മജിസ്ട്രേറ്റ് കോടതികളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് വിശ്വാസ് ആവശ്യപ്പെട്ടു. കേരള ഹൈക്കോടതിക്കും ആഭ്യന്തരവകുപ്പിനും ഇത് സംബന്ധിച്ച് വിശ്വാസ് നിവേദനം സമര്‍പ്പിച്ചിട്ടു ണ്ട്.
