എടത്തനാട്ടുകര: ചളവ പൊന്നന്പുലാക്കല് അപ്പുവിന്റെ മകന് അജേഷ് (45) അന്തരിച്ചു. സി.പി.എം. ചളവ ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു. എടത്തനാട്ടുകര വില്ലേജ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, ചളവ മൈത്രി ലൈബ്രറി നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അമ്മ: ദാക്ഷായനി. ഭാര്യ:ഷിനി. മക്കള്‍: അഷിത,ആദിഷ്,ആദവ്.