ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ തീയതിയിൽ മാറ്റം
ഒക്ടോബർ 30-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. (2020 സ്കീം – 2022 പ്രവേശനം), അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്.എസ്. – പി.ജി. – 2019 സ്കീം – 2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 11-ന് നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) എട്ടാം സെമസ്റ്റർ ബി.ടെക്. (2022 പ്രവേശനം) നവംബർ 2026, (2021 പ്രവേശനം) ഏപ്രിൽ 2026, (2020 പ്രവേശനം) നവംബർ 2025, (2019 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.വോക്. – എഫ്.വൈ.വി.പി. ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് നവംബർ 06 വരെയും. പുനർമൂല്യനിർണയത്തിന് നവംബർ 20 മുതൽ 30 വരെയും അപേക്ഷിക്കാം.
സർവകലാശാലാ പഠനവകുപ്പുകളിലെ ഒൻപത്, പത്ത് സെമസ്റ്റർ ഇന്റെഗ്രേറ്റഡ് എം.എസ് സി. ബയോ സയൻസ് ( സി.സി.എസ്.എസ്. – 2021 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൊമ്മേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി – ഹോർട്ടികൾച്ചറൽ കോർപസ് ( പ്രോജക്ട് മോഡ് കോഴ്സ് – 2025 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ – എം.എ. സോഷ്യോളജി, ഫിലോസഫി, എം.കോം., നാലാം സെമസ്റ്റർ – എം.എ. അറബിക്, പൊളിറ്റിക്കൽ സയൻസ്, പോസ്റ്റ് അഫ്സൽ – ഉൽ – ഉലമ, സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ, എം.എസ് സി. ബോട്ടണി, സുവോളജി, ജിയോഗ്രഫി ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
അക്കാദമിക് കൗൺസിൽ യോഗം മാറ്റിവെച്ചു
ഒക്ടോബർ 31-ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
അഫിലിയേഷൻ പുതുക്കണം
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലോ കോളേജുകളും 2027 – 2028 അധ്യയന വർഷത്തേക്കുള്ള പ്രൊവിഷണൽ അഫിലിയേഷൻ ( സി.പി.എ. ) പുതുക്കണം. നിശ്ചിത മാതൃകയിൽ ഇ – മെയിൽ മുഖാന്തിരം cpa@uoc.ac.in എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ തപാൽ വഴി അയക്കേണ്ടതില്ല. അവസാന തീയതി നവംബർ 15. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.uoc.ac.in .
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു
ഒക്ടോബർ 23, 26 തീയതികളിൽ നടത്താനിരുന്ന ആറ്, പത്താം സെമസ്റ്റർ ( 2011 സ്കീം ) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2016 പ്രവേശനം ) സെപ്റ്റംബർ 2025, ( 2017 പ്രവേശനം ) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 06, 10 തീയതികളിൽ നടത്തും. മറ്റ് പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രം, സമയം എന്നിവയിലും മാറ്റമില്ല.
ഒക്ടോബർ 23, 26 തീയതികളിൽ അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർഥികൾക്കായി നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ടി.എച്ച്.എം., എം.എച്ച്.എം., എം.ബി.ഇ. (2022 പ്രവേശനം) സെപ്റ്റംബർ 2026, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും വിദൂര വിഭാഗം വിദ്യാർഥികൾക്കായി നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (2022 പ്രവേശനം) സെപ്റ്റംബർ 2026, (2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും യഥാക്രമം നവംബർ 05, 09 തീയതികളിൽ നടത്തും. മറ്റ് പരീക്ഷകളുടെ തീയതി, സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല.
വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗം ഇന്റേണൽ പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ 2026 ഫെബ്രുവരി സെഷനിൽ ബി.എ. സോഷ്യോളജി, ബി.എ. ഹിസ്റ്ററി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയ ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ ഇന്റേണൽ പരീക്ഷകൾ നവംബർ 07, 08 തീയതികളിൽ എൽ.എം.എസ്. പോർട്ടൽ വഴി ഓൺലൈനായി നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ cdoe.uoc.ac.in . ഫോൺ : 0494 2407356.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാമിങ് (സി.ബി.സി.എസ്.എസ്. വി. യു.ജി.) നവംബർ 2026 പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 05-ന് തുടങ്ങും. കേന്ദ്രം : മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്.
അഞ്ചാം സെമസ്റ്റർ ബി.വോക്. ലോജിസ്റ്റിക് മാനേജ്മെന്റ് (സി.ബി.സി.എസ്.എസ്. – വി. – യു.ജി.) നവംബർ 2026 പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 05-ന് തുടങ്ങും.
മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് ഏപ്രിൽ 2026 (2023 പ്രവേശനം) റഗുലർ / (2018 മുതൽ 2022 വരെ പ്രവേശനം) സപ്ലിമെന്ററി ടീച്ചിങ് പ്രാക്ടീസ് പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 04, 05, 06 തീയതികളിൽ നടക്കും.
നാലാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 02-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
രീക്ഷ
അഫിലിയേറ്റഡ് കോളേജുകളായിലെ മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് – യു.ജി.) ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ്, ബി.ടി.എ., ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.ടി.എച്ച്.എം., ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എച്ച്.എ., ബി.കോം. ഹോണേഴ്സ്, ബി.കോം., ബി.ബി.എ., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി.) ബി.കോം. പ്രൊഫഷണൽ, (2021, 2022, 2023 പ്രവേശനം), ബി.ഡെസ് (2023 പ്രവേശനം) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് – യു.ജി.) ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ (2021, 2022, 2023 പ്രവേശനം), ബി.എസ് സി. (2021 പ്രവേശനം), ബി.എ. മൾട്ടിമീഡിയ (2021, 2022 പ്രവേശനം) നവംബർ 2026, ബി.എ. മൾട്ടിമീഡിയ (2020 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബർ 09-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (സി.ബി.സി.എസ്.എസ്. – 2020 മുതൽ 2023 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
