സ്കോളര്‍ഷിപ്പ് പരിശീലനവും പിഎസ്സി കോച്ചിങ്ങും കരിയര്‍ ഗൈഡന്‍സും നല്‍കും
കോട്ടോപ്പാടം: വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ തുറന്നുനല്കാനുമായി കോട്ടോപ്പാടം പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ഉജ്വലം 26’ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമാകുന്നു. ഇതിന്റെ പഞ്ചായ ത്ത്തല ഉദ്ഘാടനം കേരളപ്പിറവി ദിനമായ ഞായറാഴ്ച വൈകിട്ട് 3.30-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നിര്‍വഹിക്കും.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്രന്‍ അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതുശങ്കര് മുഖ്യാതിഥിയാകും. പ്രമുഖ പി.എസ്.സി. പരിശീലകന് മന്‍സൂറലി കാപ്പുങ്ങല്‍ നയിക്കുന്ന സെമിനാറും ഇതോടനുബന്ധിച്ച് നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
വിദ്യാര്‍ഥികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുക, വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ പ്രാപ്തരാക്കുക, ഉന്നത പഠനത്തിനും തൊഴില്‍മേഖലയിലേക്കുള്ള പ്രവേശനത്തിനും ആവശ്യമായ പരിശീലനവും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.പഞ്ചായത്തിലെ 13 വിദ്യാലയങ്ങ ളെയും വിദ്യാര്‍ഥികളെയും അഭ്യസ്തവിദ്യരായ യുവജനങ്ങളെയും ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘടനയായ ഗേറ്റ്സിന്റെയും മലപ്പുറം എന്കൂള് ലേണിങ് സ്കൂളി ന്റെയും സഹകരണത്തോടെയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്‍.പി, യു.പി വിഭാഗങ്ങ ളിലെ കുട്ടികള്‍ക്കായി സി.എം. കിഡ്സ് സ്കോളര്‍ഷിപ്പ് പരിശീലനവും എട്ടാം ക്ലാസുകാര്‍ക്കായി നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷാ പരിശീലനവും നല്‍കും. വിദഗ്ധ പരിശീ ലനം, പഠന സാമഗ്രികള്‍, മാതൃകാ പരീക്ഷകള്‍ എന്നിവയിലൂടെ ആവശ്യമായ പഠന പിന്തുണ യും ഉറപ്പാക്കും.
ഒപ്പം സര്‍ക്കാര്‍ ജോലിക്കായി സമഗ്ര പി.എസ്.സി പരീക്ഷാ പരിശീലനവും മാതൃകാ പരീക്ഷക ളും എസ്.എസ്.എല്‍.സി., പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കായി കരിയര്‍ ഗൈഡന്‍സ് പരിപാടി കളും സംഘടിപ്പിക്കും.2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായി ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളന ത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, വൈസ് പ്രസിഡന്റ് കെ.പി. ഉമ്മര്‍, സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, സി.ടി. സുമയ്യ, ദീപ ഷിന്റോ, ഉജ്വലം കോര്‍ഡി നേറ്റര്‍ ഹമീദ് കൊമ്പത്ത്, റഷീദ് മുത്തനില്‍, പി. മുരളീധരന്, പറമ്പത്ത് മുഹമ്മദാലി, പടുവില്‍ കുഞ്ഞുമുഹമ്മദ്, പാറയില്‍ മുഹമ്മദാലി, എ. കുഞ്ഞയമ്മു തുടങ്ങിയവര്‍ പങ്കെടുത്തു.
