മണ്ണാര്‍ക്കാട്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഡിജിറ്റല്‍ സുരക്ഷ സംബന്ധിച്ച പൊതു ജന അവബോധം ശക്തിപ്പെടുത്തുന്നതിനുമായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പൊലിസ് ക്ലിക്ക് (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോര്‍ സൈബര്‍ റെസിലിയന്റ് കേരളം) കാം പെയിന്‍ നടപ്പാക്കുന്നു. 2027ഓടെ സൈബര്‍ ഭീഷണികളെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള സമ്പൂര്‍ണ സൈബര്‍ റെസിലിയന്റ് കേരളം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൈബര്‍ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആക്രമണങ്ങള്‍ സംഭവിച്ചാല്‍ വേഗത്തില്‍ അതിജീവിച്ച് സാധാരണ നിലയിലേക്ക് മടങ്ങാനും വ്യക്തികള്‍ക്കും സമൂഹത്തിനും സ്ഥാപനങ്ങള്‍ക്കുമുള്ള ശേഷിയാണ് സൈബര്‍ റെസിലിയന്‍സ്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജനങ്ങളെ സജ്ജ രാക്കുകയും സൈബര്‍ സുരക്ഷയില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതി നാണ് കാംപെയിന് പ്രാധാന്യം നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ മേഖല, സാമൂ ഹിക സംഘടനകള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഏകോപിപ്പിച്ച് സൈബര്‍ സുര ക്ഷാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പ്രതിരോധത്തില്‍ കേരള പൊലിസിനൊപ്പം പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം ഉറ പ്പാക്കുന്നതിനുള്ള സംവിധാനങ്ങളും കാംപെയിന്റെ ഭാഗമായി ഒരുക്കും.
ഡിജിറ്റല്‍ ഇടങ്ങളില്‍ സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുക പ്രായോഗികമല്ലെന്ന തിരിച്ചറിവില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കത്തിനും അതിജീവനശേഷി വികസിപ്പി ക്കുന്നതിനും പദ്ധതി ഊന്നല്‍ നല്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ ഭയമോ അപമാനഭീതിയോ കാരണം പരാതി നല്കാതിരിക്കുകയോ സഹായം തേടുന്നതില്‍നിന്ന് പിന്തി രിയുകയോ ചെയ്യുന്നത് ഒഴിവാക്കുന്നതിനും ബോധവത്കരണം നടത്തും. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യമായ സഹായം തേടാനും നഷ്ടങ്ങളില്‍നിന്ന് കരകയറാനും വ്യക്തികളെ പ്രാപ്തരാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി സൈ ബര് സുരക്ഷയെ പൊതുസമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമായി വികസിപ്പിക്കുകയാണ് ക്ലിക്ക് കാംപെയിന്. സുരക്ഷിതവും ഉത്തരവാദിത്തപൂര്ണവുമായ ഡിജിറ്റല്‍ ഇടം ഉറപ്പാക്കുന്നതിനും സൈബര്‍ ഭീഷണികളെ അതിജീവിക്കാന്‍ ശേഷിയുള്ള സമൂഹം രൂപപ്പെടുത്തുന്നതിനും ഈ സംയോജിത ഇടപെടല്‍ സഹായകമാകും.
