മണ്ണാര്‍ക്കാട്: മദര്‍കെയര്‍ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് നവം ബര് രണ്ടിന് സൗജന്യ ന്യൂറോളജി ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് മണി വരെയാണ് ക്യാംപ്.പ്രമുഖ ന്യൂറോളജിസ്റ്റുകളായ ഡോ. ശശികുമാര്‍ ലൂയിസ്, ഡോ. റയീസ് ഇഖ്ബാല്‍ എന്നിവര്‍ നേതൃത്വം നല്കുന്ന ക്യാംപില്‍ പക്ഷാഘാത ബാധിതര്‍ക്കായി പ്രത്യേക സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
വിട്ടുമാറാത്ത തലവേദന, പെട്ടെന്നുണ്ടാകുന്ന തലകറക്കം, അപസ്മാരം, പക്ഷാഘാതം, നാഡി-ഞരമ്പ് സംബന്ധമായ അസുഖങ്ങള്‍, കഴുത്തുവേദന എന്നിവയ്ക്ക് വിദഗ്ധ ചികിത്സ ഇവിടെ ലഭ്യമാകും.രക്തപരിശോധനയും ഡോക്ടറുടെ പരിശോധനയും സൗജന്യമായിരിക്കും. കൂടാതെ എം.ആര്.ഐ, സി.ടി. സ്കാന്‍ എന്നിവയ്ക്ക് 20 ശതമാനം ഡിസ്കൗണ്ടും, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയുടെ എല്ലാ സെഷനുകള്‍ക്കും 25 ശതമാനം കിഴിവും ലഭിക്കുന്നതാണ്.
ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 04924 22 77 00, 8089 99 20 28 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
