പാലക്കാട്: ട്രെയിന്‍ യാത്രക്കാരന്റെ പണമടങ്ങിയ പേഴ്സ് കവര്‍ന്ന സംഭവത്തിലെ പ്രതിയെ പാലക്കാട് റെയില്‍വേ പൊലിസ് പിടികൂടി. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (42) ആണ് അറസ്റ്റിലായത്. കാരക്കല്‍ എക്സപ്രസിലെ എ.സി. കോച്ചില്‍ യാത്ര ചെയ്തിരുന്ന തൃശൂര്‍ സ്വദേശിയുടെ പേഴ്സാണ് ഇന്നലെ രാത്രി കളവുപോയത്. ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടാ യിരുന്ന പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജിന്‍, അനില്‍ എന്നിവര്‍ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇയാള്‍ ഏഴോളം മോഷണകേസുകളിലെ പ്രതിയാണെന്ന് പൊലിസ് പറയുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
