എടത്തനാട്ടുകര: വിശാലമായ ഭൂവിസ്തൃതിയും 130-ലധികം വിദ്യാലയങ്ങളും ഉള്ള മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് പുതിയ ഉപജില്ലകള്‍ രൂപീകരിക്കണമെന്ന് കെ.എസ്.ടി.എ. എടത്ത നാട്ടുകര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ഭക്തഗിരീഷ് മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് എന്‍. രാധാകൃഷ്ണന് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ. മണി കണ്ഠന് മാസ്റ്റര്‍ സംഘടനാ രേഖയും ഡോ.അശ്വതി ഗോപിനാഥ് രക്തസാക്ഷിപ്രമേയവും ബ്രാഞ്ച് സെക്രട്ടറി കെ.മുഹമ്മദ് സബീല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബ്രാഞ്ച് ട്രഷറര്‍ സുജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഉപജില്ലാ സെക്രട്ടറി പി. യൂസഫ് മാസ്റ്റര്‍, ഉപജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സഷീര്‍ മാസ്റ്റര്‍ ബ്രാഞ്ച് വൈസ് പ്രസിഡന്റ് വി.പി. അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: ഡോ.അശ്വതി ഗോപിനാഥ് (പ്രസിഡന്റ്), പി.എസ് ഷാജി, എന്‍.രാധാ കൃഷ്ണന് (വൈസ് പ്രസിഡന്റ്), കെ.മുഹമ്മദ് സബീല്‍ (സെക്രട്ടറി), വി.പി അബൂബക്കര്‍, കെ. രമാദേവി, വി.എ അമീറത്ത് ജഹാന് (ജോയിന്റ് സെക്രട്ടറി), എന്‍.സുജിത്ത് (ട്രഷറര്‍).
