മണ്ണാര്‍ക്കാട്: എന്‍.സി.സി. കേഡറ്റുകളുടെ പരിശീലന നിലവാരം ഉയര്‍ത്തുന്നതിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സജ്ജമാക്കിയ ഫയറിങ് റേഞ്ച് കേരള നേവല്‍ യൂണിറ്റ് എന്‍.സി.സി. കോഴിക്കോട് കമാന്‍ഡിങ് ഓഫിസര്‍ ഇ.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. സ്കൂ ള്‍ പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ് കാസിം അധ്യക്ഷനായി. പ്രധാന അധ്യാപിക കെ.എം സൗദത്ത്, സ്കൂള്‍ മാനേജര്‍ സമദ് ഹാജി, സ്റ്റാഫ് സെക്രട്ടറി കെ.മുനീര്‍, അസോസിയേറ്റ് എന്‍.സി.സി. ഓഫി സര് പി.ഹംസ, നേവല്‍ വിങ് സി.ടി.ഒ. പി.കെ റസീന തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.സി.സി. യൂണിറ്റിന് കീഴില്‍ സീനിയര്‍-ജൂനിയര്‍ ആര്‍മി, നേവല്‍ വിങ്ങുകളിലായി 256 കേഡറ്റുകളാണ് പരിശീലനം നേടുന്നത്. 22 കാലിബര്‍ റൈഫിളുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ സാഹചര്യത്തി ല്‍ നല്കുന്ന ഈ വിദഗ്ധ പരിശീലനം കേഡറ്റുകളില്‍ ലക്ഷ്യബോധവും അച്ചടക്കവും വളര്‍ത്താന്‍ ഏറെ സഹായകമാകും.
