തദ്ദേശ സ്ഥാപനങ്ങളില്‍ വികസന ഡെസ്കുകള്‍ ആരംഭിക്കും
പാലക്കാട്: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ അക്കാദമിക പിന്തുണ നല്കാന് ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണ മെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനം മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തില്‍, തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ദിശാനിര് ണയം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍, തൊഴില്‍ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുള്ള പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ടതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. ആസൂത്രണ പ്രക്രിയ കാര്യക്ഷമമാക്കാന്‍ ജില്ലാതലത്തില്‍ ‘വിക സന ഡെസ്കുകള്‍’ രൂപീകരിക്കാന്‍ സംവാദത്തില്‍ തീരുമാനമായി.പുതുതലമുറ വികസന പ്രശ്ന ങ്ങള് കൈകാര്യം ചെയ്യുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട സമീപനങ്ങള്‍ സംബന്ധി ച്ച് കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ ഈ ചര്‍ച്ച സഹായകമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷനായി. തദ്ദേശ സ്ഥാപന അധ്യക്ഷര്‍, വിക സന സ്ഥിരംസമിതി അധ്യക്ഷര്‍, മറ്റുജനപ്രതിനിധികള്‍, വിദഗ്ധര്‍, ആസൂത്രണ പ്രവര്‍ത്തകര്‍ ഉള് പ്പെടെ 253 പേര് സംവാദത്തില്‍ പങ്കെടുത്തു.ഇടപെടല്‍ നടത്തേണ്ട വികസന മേഖലകളെക്കുറിച്ച് സംസ്ഥാന റിസോഴ്സ് ഹബ് കണ്‍വീനര്‍ കെ. ശിവകുമാര്‍ വിശദീകരിച്ചു. മുന്‍ എം.എല്‍.എ.മാരായ കെ. ശാന്തകുമാരി, വി. ചെന്താമരാക്ഷന്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സരിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കലാ ധരന്‍, തങ്കവേലു, ബിനു, ഫെബിന്, ശാരദാ ഗോപിനാഥന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ വിമല്‍രാജ്, ജില്ലാ റിസോഴ്സ് ഹബ് കണ്‍വീനര്‍ വൈ. കല്യാണകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 30 വര്‍ഷത്തെ ഓര്‍മയ്ക്കായി ഓര്‍മമരം നട്ടാണ് പരിപാടി കള്‍ക്ക് തുടക്കമായത്.
