പാലക്കാട്: പാലക്കാട്:കരാറിന്റെ വ്യവസ്ഥകള്‍ മറികടന്ന് തമിഴ്നാട് മുന്നോട്ടു വയ്ക്കുന്ന ആനമലയാര്‍, നീരാര്‍-നല്ലാര്‍ പദ്ധതികള്‍ അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ് നിയമ സഭയില്‍ വ്യക്തമാക്കിയതായി കെ. പ്രേമന് എം.എല്‍.എ അറിയിച്ചു. പറമ്പിക്കുളം- ആളി യാര് കരാറിന്റെ ഭാഗമായി തമിഴ്നാട് ആവശ്യപ്പെടുന്ന പുതിയ പദ്ധതികള്‍ കേരളത്തിന്റെ ജല ലഭ്യതയെയും നീരൊഴുക്കിനെയും ബാധിക്കുമെന്ന ആശങ്ക നിയമസഭയില്‍ ഉന്നയിക്കുകയാ യിരുന്നു കെ. പ്രേമന് എം.എല്‍.എ.
പദ്ധതി നടപ്പാക്കുന്നത് ഇടമലയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന ജലസംഭരണികളിലേക്കുള്ള സ്വാ ഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുമെന്നും പറമ്പിക്കുളം സിസ്റ്റത്തിലെ അണക്കെട്ടുകളുടെ നിയന്ത്രണവും ചിറ്റൂര്‍ പുഴയില്‍ അധികജലത്തിന്റെ ലഭ്യതയും ഉറപ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
പദ്ധതികള്‍ കേരളത്തിന്റെ താല്പര്യങ്ങളെ ബാധിക്കുമെന്നതിനാല്‍ അനുവദിക്കില്ല. ആനമല യാര്, നീരാര്‍- നല്ലാര്‍ പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെയും കെ. എസ്.ഇ.ബി., ജലസേചന വകുപ്പ് എന്നിവയുടെയും റിപ്പോര്‍ട്ടുകളില്‍ പദ്ധതികള്‍ ഇടമലയാറിലേ ക്കുള്ള നീരൊഴുക്കിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പദ്ധതികള്‍ നടപ്പാ ക്കാന്‍ അനുവദിക്കരുതെന്നാണ് റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശയെന്നും മന്ത്രി അറിയിച്ചു.
ചിറ്റൂര്‍ പുഴയിലെ അധികജലമായ 2.5 ടി.എം.സി. കേരളത്തിന്റെ ആവശ്യപ്രകാരം മുന്‍കാലങ്ങ ളില്‍ തമിഴ്നാട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംയുക്ത ഗേജിംഗ് അടക്കമുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കല്‍ വൈകുന്നത്. കരാര്‍ സമ യബന്ധിതമായി പുതുക്കുന്നതിനും കേരളത്തിന് അര്‍ഹമായ ജലം ലഭ്യമാക്കുന്നതിനും സംയു ക്ത ജലവിഭവ (ജെ.ഡബ്ല്യു.ആര്.) ബോര്‍ഡ് യോഗങ്ങളിലും ഔദ്യോഗിക കത്തിടപാടുകളിലൂ ടെയും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി രേഖാമൂലം വ്യക്തമാക്കി.
