അഗളി: ഷോളയൂര്‍ വെച്ചപ്പതി ഊരില്‍ 19 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച പശ്ചാത്തലത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ ബിജു-ജ്യോതിര്‍മണി ദമ്പതികളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ-സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രസവ ചികിത്സയും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടും കോട്ടത്തറ ട്രൈബല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വിവേചനം ഉണ്ടാ യിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും, പ്രസവത്തിന് മുമ്പുള്ള പരിശോധനകളില്‍ പ്രശ്നങ്ങ ളൊന്നും കാണിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പ്രസവത്തിന് ശേഷം ഉണ്ടാകുന്ന ആരോഗ്യപ്രശ്ന ങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം സാബിര്‍ അഹ്സന്, ജില്ല സെക്രട്ടറിയേറ്റംഗം ജാലിബ് ഹനാന്, പുഷ്പ ടീച്ചര്‍, ഇഹ്സാന്‍ എന്നിവരാണ് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നത്.
