അലനല്ലൂര്‍: കെ.വി.വി.ഇ.എസ്. അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി സാമൂഹികാരോഗ്യ കേന്ദ്രം കേന്ദ്രീ കരിച്ച് നടപ്പിലാക്കി വരുന്ന ‘വിശപ്പുരഹിത അലനല്ലൂര്‍’ പദ്ധതിയിലേക്ക് ഭീമനാട് ഗവ.യു.പി. സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സാമ്പത്തിക സഹായം നല്കി. ഒരുമാസ ക്കാലത്തെ ഭക്ഷണവിതരണത്തിനാവശ്യമായ തുകയാണ് കൈമാറിയത്.
സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്റെ നേതൃത്വത്തില്‍ തുക അലനല്ലൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്.ബി സലീമിന് കൈമാറി.
സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ഷമീര്‍ കുരിക്കള്‍, എസ്.എം.സി. ചെയര്മാന് കെ.കെ അബ്ദുല്‍ സലാം, എസ്.ഡി.സി. കമ്മിറ്റി അംഗം അസീസ് മുതുകുറ്റി, കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് നിയാസ് കൊങ്ങത്ത്, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്, ട്രഷറര്‍ ആരിഫ് തുവശ്ശേരി, ബാബു മൈക്രോടെക്, യൂസഫ്, സലീം, യൂസഫ് ചോലയില്‍, നാസര്‍ കളത്തില്‍, ശിഹാബുദ്ദീന് എളയോടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
