മണ്ണാര്‍ക്കാട്: സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട റിവൈവ് – നവജീവനം പദ്ധ തിയുടെ എല്‍.പി വിഭാഗം അധ്യാപക പരിശീലനം മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂള്‍, ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. പാലക്കാട് എസ്. എസ്.കെ. ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ടി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബി.പി. സി. സലീം നാലകത്ത്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ധീഖ് പാറോക്കോട് എന്നിവര്‍ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ കെ.എം സാലിഹ, കെ.ടി റജീന, രാജലക്ഷമി, റാഷിദ, റെല്‍ ബില്‍, ധന്യ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
