പാലക്കാട്: റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ പാലക്കാട് റെയില്‍വേ പൊലിസ് പിടികൂടി. അസാം സ്വദേശി യായ മുസ്താഫിജുര്‍ അലോം (21) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രെയി ന് കാത്തിരിക്കുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികളുടെ 20,000 രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണുകളാണ് അപഹരിച്ചത്. തുടര്‍ന്ന് സി.സി.ടി.വി. കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ പാലക്കാട് എം.ഇ.എസ്. സ്കൂളിന് സമീപത്തുവെച്ചാണ് യുവാവിനെ എസ്. ഐ. കെ.ജെ പ്രവീണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകളും പൊലിസ് കണ്ടെടുത്തു. തെളിവെടുപ്പുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് കളവ് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും സമാനമായ മറ്റുമോഷ ണകേസുകളില് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് എസ്.ഐ. അറിയിച്ചു. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുബ്രഹ്മണ്യന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സന്ദീപ്, കാര്‍ത്തിക്, വിഷ്ണു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
