മണ്ണാര്‍ക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘പേവിഷബാധ മുക്തകേരളം’ പദ്ധതിയുടെ ഭാഗമായുള്ള പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന്റെ നാലാം ഘട്ടത്തിന് മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടക്കമായി. നഗരസഭാ പരിധിയിലെ വളര്‍ത്തുനായ്ക്ക ള്‍ക്കും പൂച്ചകള്‍ക്കുമാണ് പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്.
മുണ്ടേക്കരാട് കൊന്നക്കോടില് നടന്ന ആദ്യ ക്യാംപില്‍ മുപ്പതോളം അരുമമൃഗങ്ങള്‍ക്ക് പ്രതി രോധ കുത്തിവെപ്പ് നല്കി.തുടര്‍ന്ന് പെരിമ്പടാരിയിലും മണ്ണാര്‍ക്കാട് വെറ്ററിനറി പോളിക്ലിനി ക്കിലും പ്രത്യേക കുത്തിവെപ്പ് ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊന്നക്കോടില് നടന്ന ക്യാംപ് മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സജ്ന ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. സി. മൃദുല പദ്ധതി വിശദീകരണം നടത്തി.സ്ഥിരം സമിതി അധ്യക്ഷ രായ സീന ശശി, ജ്യോതി കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വെറ്ററിനറി സര്ജന് ഡോ. അല്‍ത്താഫ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജിഷ്ണു എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി.
