പ്രത്യാഘാതം ലഘൂതരം, പാലം വന്നാല്‍ വലിയ വികസനവും ഗതാഗത വര്‍ധനയുമെന്ന് കരട് റിപ്പോര്‍ട്ട്
അലനല്ലൂര്‍: അലനല്ലൂര്‍-കൊടിയംകുന്ന് റോഡില്‍ വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ കണ്ണംകുണ്ട് കടവില്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി ഭൂമി വിട്ടുനല്‍കുന്നവരുടെ ആശങ്കകളും അഭിപ്രാ യങ്ങളും കേള്‍ക്കുന്നതിനുള്ള പബ്ലിക് ഹിയറിങ് ചൊവ്വാഴ്ച അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ നട ക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന യോഗത്തില്‍ റവന്യൂ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍, സാമൂഹിക പ്രത്യാഘാത പഠന യൂണിറ്റ് പ്രതിനിധികള്‍ തുടങ്ങിയ വര് പങ്കെടുക്കും.
സാമൂഹിക-പാരിസ്ഥിതിക ആഘാത പഠന അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാ ക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാനും ഭൂവുടമകളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചിട്ടുള്ളത്. കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് യൂണിറ്റ് നടത്തിയ പഠനത്തിന്റെ കരട് റിപ്പോര്‍ട്ട് ഒരാഴ്ച മുമ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. പദ്ധതി ബാധിതരുമായി നടത്തിയ കൂടിക്കാഴ്ച യിലെ അഭിപ്രായങ്ങള്‍, പ്രദേശത്തുണ്ടായേക്കാവുന്ന പൊതുവായ പ്രത്യാഘാതങ്ങള്‍, ബാധിക്ക പ്പെടുന്ന കുടുംബങ്ങളും പൊതുസ്വത്തുക്കളും തുടങ്ങിയ വിവരങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ വിശദ മാക്കുന്നുണ്ട്.
അഞ്ച് പേരുടെ ഭൂമി, രണ്ട് താല്‍ക്കാലിക കടമുറികള്‍, ഒരു സ്വകാര്യ ശുദ്ധജല കുളം എന്നിവ നഷ്ടപ്പെടുന്നതാണ് പദ്ധതിയുടെ നേരിട്ടുള്ള പ്രത്യാഘാതം. എന്നാല്‍ പദ്ധതിക്കായി ആരും കുടി യൊഴിപ്പിക്കപ്പെടുന്നില്ല എന്നതും താമസഭവനങ്ങള്ക്ക് നാശനഷ്ടമില്ല എന്നതും പ്രത്യാഘാത ത്തിന്റെ വ്യാപ്തി കുറയ്ക്കുന്നു. പാലം വരുന്നതോടെ വലിയ ഗതാഗത വര്‍ധനയുണ്ടാകുമെന്നും ഇതേതുടര്‍ന്ന് അലനല്ലൂര്‍-കൊടിയംകുന്ന് റോഡ് വീതി കൂട്ടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാര്‍ പുഴയ്ക്കും കൊടിയംകുന്നിനും ഇടയിലുള്ള പ്രദേശം പ്രധാന താമസമേഖലയായി മാറുന്നതിനൊപ്പം ഇവിടെ ഭൂമിവിലയും വികസനവും ഗണ്യമായി വര്‍ധി ക്കും. പദ്ധതിക്കായി ഭൂമി ഏറ്റെടുത്തു കഴിഞ്ഞാലും ബാക്കി ഭൂമിയിലേക്ക് സുഗമമായ പ്രവേശ നമാര്‍ഗം പുനഃസ്ഥാപിക്കണമെന്നും അലനല്ലൂര്‍ ഭാഗത്തുള്ള ഒരു വീടിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ശുപാര്‍ശയുണ്ട്.
പൊതുതാല്‍പ്പര്യം കണക്കിലെടുക്കുമ്പോള്‍ പദ്ധതിയുടെ പ്രത്യാഘാതം വളരെ ലഘൂതരമാണെ ന്നും, ഉണ്ടാകുന്ന നഷ്ടങ്ങള്‍ 2013-ലെ ഇന്ത്യന്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ഉപ യോഗിച്ച് പരിഹരിക്കാവുന്നതേയുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ പുഴയുടെ ഇരുവശങ്ങളിലുമുള്ള കടവുകളിലേക്കും തീരങ്ങളിലേക്കും ജനങ്ങള്‍ക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്നത് പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് യൂണിറ്റ് ചെയര്മാന് സാജു വി. ഇട്ടിയുടെ നേതൃത്വ ത്തില്‍ രാകേഷ് ആര്.നായര്‍, ആര്. സ്മിത, ഷീബ ജോണ്സണ്, എം. ഇബ്രാഹിംകുട്ടി, എന്‍. വിജയ കുമാരന്‍പിള്ള, ഒ.സി ചാണ്ടി, റ്റിജോ മോന്, ഫെബന് ഇട്ടി, ജി. ജിനു എന്നിവരുള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്. അന്തിമ റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതിക്കും ജില്ലാ കലക്ടര്‍ക്കുമാണ് സമര്‍പ്പിക്കു ക.തുടര്വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിഗതിയില്‍ കൈക്കൊള്ളുമെന്ന് സ്ഥലമേറ്റെടുപ്പ് വിഭാഗം സ്പെഷ്യല്‍ തഹസില്‍ദാര്‍ എ.മുരളീധരന് അറിയിച്ചു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്ന ത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈ ബര്സെല്ലില് പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുകയെന്ന ത് നല്ല സംസ്കാരത്തിന്റെ ഭാഗമാണ്.വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.