മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള റെവന്യൂ വകുപ്പിന്റെ സര്‍വേ തുടരുന്നു. തിങ്കളാഴ്ച പഴയ ചെക്പോസ്റ്റ് സമീപം മുതല്‍ മണലടി വരെ നടത്തിയ രണ്ടാംഘട്ട സര്‍വേയില്‍ റോഡിന്റെ ഒരുവശത്ത് മാത്രം 17 കയ്യേറ്റങ്ങള്‍ കണ്ടെ ത്തിയതായി തഹസില്‍ദാര്‍ അബ്ദുറഹ്മാന് പോത്തുകാടന് അറിയിച്ചു.
റോഡിന്റെ മറുവശത്ത് ഈ മാസം ഒന്നാം തിയതി നടത്തിയ പരിശോധനയില്‍ 30 കയ്യേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ സ്കെച്ച് തയാറാക്കി ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി പൊതുമരാ മത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതോടെ നെല്ലിപ്പുഴ മുതല്‍ മണലടി വരെ യുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം ആകെ കയ്യേറ്റങ്ങളുടെ എണ്ണം 47 ആയി. പുതുതായി കണ്ടെത്തിയ കയ്യേറ്റങ്ങളുടെ സ്കെച്ചും ഉടന്‍ തയാറാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറു മെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
30 മീറ്റര്‍ വീതിയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായാണ് ആളുകള്‍ അറിഞ്ഞോ അറിയാതെ യോ ഭൂമി കയ്യേറിയിട്ടുള്ളത്. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് കയ്യേറ്റങ്ങള്‍ ഒഴിയാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. റോഡില്‍ ഒരുതരത്തിലുള്ള കയ്യേറ്റങ്ങളും അനുവദിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും റെവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്കി.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന റോഡിലെ കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ നിരന്തരം ആവശ്യ ഉയര്‍ന്നിരുന്നു. തുടര്‍ഘട്ട ങ്ങളിലെ സര്‍വേയും വൈകാതെ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഭൂരേഖ തഹ സില്‍ദാര്‍ പി.എം. അസ്മാബി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.സി. ഷാജി, മണ്ണാര്‍ക്കാട് രണ്ട് വില്ലേജ് ഓഫിസര്‍ ഇന്‍ചാര്‍ജ് ആര്. മനോജ്, സര്‍വേയര്‍ വിഷ്ണു, റെവന്യൂ ജീവനക്കാരായ ഉസ്മാന് കരിമ്പന ക്കല്‍, ഷഹനാസ്, മുഹമ്മദ് ജുനൈദ്, അര്ജുന്, അജീഷ് എന്നിവരും സര്‍വേ സംഘത്തിലുണ്ടായി രുന്നു.
