കല്ലടിക്കോട്: ദേശീയപാതയില്‍ കരിമ്പ പള്ളിപ്പടിക്ക് സമീപം കെ.എസ്.ആര്.ടി.സി ബസും സൈക്കിളും തമ്മിലുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരന് മരിച്ചു. കാരാകുറുശ്ശി ആനവരമ്പ് കണ്ണത്ത് വീട്ടില്‍ രാമന്‍കുട്ടി (57) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണി യോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രാമന്‍കുട്ടിയെ ഉടനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേ ക്ക് പോവുകയായിരുന്നു ബസ്് കൂലിപ്പണി തൊഴിലാളിയായ രാമന്‍കുട്ടി ജോലി കഴിഞ്ഞ് വീട്ടി ലേക്ക് മടങ്ങും വഴിയാണ് അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ:ഗീത.മക്കള്‍, രജീഷ്,രഞ്ജിത്ത്.
