കല്ലടിക്കോട് :മൂന്നേക്കറിൽ കർഷകർക്കായി ഫീൽഡ് തല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. ഭാരതീയ റിസർവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡ്, മീൻവല്ലം സ്പ്രിങ് ഷെഡ് പദ്ധതി, പാലക്കാട് പീപ്പിൾസ് സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോ ടെയാണ് പരിപാടി നടന്നത്. ചുള്ളിയാംകുളം ഹോളി ഫാമിലി പാരിഷ് ഹാളിൽ നടന്ന പരിപാടി കരിമ്പ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് തിരുവനന്ത പുരം മേഖലാ ജനറൽ മാനേജർ പി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷനായി. കാർഷിക, സാമ്പത്തി ക മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സുധാറാണി, രാഗേഷ്, നിമ്മി എന്നിവർ ക്ലാസെടുത്തു.റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ടി.കെ.ശ്രീകാന്ത്, കരിമ്പ ഗ്രാമപ്പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് വി.എം.അബ്ദുൾ ഖാദർ, പഞ്ചായത്തംഗങ്ങളായ തങ്കച്ചൻ മാത്യൂസ്, കെ. സുമലത, പീപ്പിൾസ് സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.സീജോ കാരിക്കാട്ടിൽ, ലീഡ് ബാങ്ക് മാനേജർ പി.ടി.അനിൽകുമാർ, മീൻവല്ലം സ്പ്രിങ് ഷെഡ് പദ്ധതി പ്രസിഡന്റ് ജോണിക്കുട്ടി സാം, ഫാ.റിജോ മേടയ്ക്കൽ എന്നിവർ സംസാരിച്ചു.
