തച്ചനാട്ടുകര: തച്ചനാട്ടുകര ബ്ലോക്ക് ഡിവിഷനിലെ അയ്യങ്കാളി ഉന്നതി (53 കരിമ്പന) റോഡ് നവീ കരണത്തിന് ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാം ഘട്ട വികസന ഫണ്ടായാണ് തുക വകയിരു ത്തിയത്.അമ്പതിമൂന്നിനെ പാലോടുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റര്‍നീളമുള്ള ഈ റോഡ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പാറമ്മല്‍, മണലുപുറം, പാലോട് വാര്‍ഡുകളിലൂടെയാണ് കട ന്നുപോകുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ ഇരു നൂറിലധികം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
