തെങ്കര: തെങ്കര പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിനായി ഷൂട്ടര്‍ മാരുടെ സഹായത്തോടെ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന നടപടികളാരം ഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധ വാര്‍ഡുകളില്‍ നടത്തിയ ഡ്രൈവില്‍ ഏഴ് കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം സംസ്കരിച്ചതായി അധികൃത ര്‍ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.ബിനീഷിന്റെ മേല്‍നോട്ടത്തില്‍ ഷൂട്ടര്‍ ദിലീപ് കുമാര്‍ ഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ ചൊവ്വാഴ്ച ദൗത്യത്തിനിറങ്ങിയത്. നെല്ലിപ്പുഴ യുടെ തീരപ്രദേശങ്ങളായ തത്തേങ്ങലം, മുക്കാട്, കരിമ്പന്‍കുന്ന്, മണലടി, പറശ്ശീരി, വെള്ളാരംകു ന്ന് എന്നിവടങ്ങളില്‍ പത്ത് മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍ തത്തേങ്ങലത്ത് നിന്ന് ആറ് കാട്ടുപന്നികളെയും, മുക്കാട് നിന്ന് ഒരണ്ണത്തിനേയുമാണ് വെടിവെച്ചുകൊന്നത്. തുടര്‍ന്ന് വനംവകുപ്പ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തത്തേങ്ങലത്തെ സ്വകാര്യവ്യക്തിയുടെ സ്ഥല ത്ത് ജഡങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടി.
മലയോരപ്രദേശമായ തെങ്കര പഞ്ചായത്തിലെ 18 വാര്‍ഡുകളിലും കാട്ടുപന്നിശല്യമുണ്ട്. വന ത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന തത്തേങ്ങലം, കരിമ്പന്‍കുന്ന്, മേലാമുറി, മെഴുകുംപാറ, ആന മൂളി എന്നീ പ്രദേശങ്ങളില്‍ പന്നിശല്യം അതിരൂക്ഷവുമാണ്. കാട്ടാന, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ക്ക് പുറമെയാണ് കാട്ടുപന്നിയും ജനജീവിതം ദുസ്സഹമാക്കുന്നത്. കര്‍ഷകരുടെ വാഴ, കപ്പ, ചേന, ചേമ്പ് കൃഷികളെല്ലാം കാട്ടുപന്നികള്‍ നശിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പഞ്ചായത്തിന് കര്‍ഷകരുടെ പരാതികളും ലഭിച്ചിട്ടുണ്ട്.രാത്രിയെന്നോ പകലെന്നോ വ്യത്യാസ മില്ലാതെ കാട്ടുപന്നികള്‍ ജനവാസകേന്ദ്രത്തിലേക്ക് എത്തുന്ന സ്ഥിതിയാണ്. തോട്ടങ്ങളിലും പുഴയോരത്തുമുള്ള പൊന്തക്കാടുകളിലാണ് ഇവ പ്രധാനമായും തമ്പടിക്കുന്നത്.
രാത്രികാലങ്ങളില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും പന്നികളുടെ വിഹാരം വെല്ലുവിളിയായി മാറിക്കഴിഞ്ഞു. കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടങ്ങളില്‍ ഏതാനം പേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ചചെയ്യാന്‍ ഗ്രാമ പഞ്ചായത്ത് നടപടിയെടുത്തത്. മറ്റുവാര്‍ഡുകളിലും ഷൂട്ടര്‍മാരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന നടപടി തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.ബിനീഷ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കു ന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കു കയെന്നത് നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.