കോട്ടോപ്പാടം: വിദ്യാര്‍ഥികള്‍ക്കിടയില്‍ റോഡ് സുരക്ഷാ അവബോധവും റോഡ് സംസ്കാരവും വളര്‍ത്തിയെടുക്കുന്നതിനുള്ള സ്കൂള്‍ കേന്ദ്രീകൃത റോഡ് സുരക്ഷാ പദ്ധതിയായ ‘സുരക്ഷിത് മാര്‍ഗ് 3.0’ ഭീമനാട് ഗവ.യു.പി. സ്കൂളില്‍ ആരംഭിച്ചു. മണ്ണാര്‍ക്കാട് സബ് റീജ്യയണല്‍ ട്രാന്‍സ്പോ ര്‍ട്ട് ഓഫിസിലെ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്‍ അധ്യക്ഷനായി.
കുട്ടികളിലൂടെ റോഡ് സുരക്ഷാ നിയമങ്ങളും സന്ദേശങ്ങളും കുടുംബങ്ങളിലേക്കും പൊതുസമൂ ഹത്തിലേക്കുമെത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളില്‍ ചെറുപ്പം മുതല്ക്കേ ഉത്തരവാദിത്തബോധവും സുരക്ഷിതമായ .യാത്രാശീലങ്ങളും വളര്‍ത്തി റോഡപകട ങ്ങള് കുറയ്ക്കുന്നതിനുള്ള സാമൂഹിക ഇടപെടലുകള്‍ ശക്തിപ്പെടുത്താനും പദ്ധതി ഊന്നല്‍ നല്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി റോഡ് സുരക്ഷയു ടെ പ്രാധാന്യം, ഗതാഗത നിയമങ്ങള്‍, സുരക്ഷിത യാത്രാശീലങ്ങള്‍ എന്നിവയെ കുറിച്ച് ബോധവ ല്‍ക്കരണ ക്ലാസും നല്കി.
കുട്ടുക്കാരന്‍ ഗ്രൂപ്പ്, പോപ്പുലര്‍ വെഹിക്കിള്‍ ആന്‍ഡ് സര്‍വീസസ് എന്നിവയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ച് എസ്.സി.എം.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് രൂപകല്‍പ്പന ചെയ്ത പദ്ധതി സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകു പ്പിന്റെ സാങ്കേതിക പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, വിദ്യാഭ്യാസ സ്ഥിരിരം സമിതി അധ്യക്ഷന്‍ സൈനുദ്ദീന്‍ താളിയില്‍, മണ്ണാര്‍ക്കാട് ബി.പി.സി. സലീം നാലകത്ത്, എസ്.ആര്.ജി. കണ്‍വീനര്‍ ഉമ്മുസല്‍മ, സ്റ്റാഫ് സെക്രട്ടറി കെ.സി അഷ്റഫ്, സ്കൂള്‍ റോഡ് സുരക്ഷാ ക്ലബ് കോര്‍ഡിനേറ്റര്‍ പി.രമ്യ, കെ.വിനോദ്, വി.പി റാബിയ എന്നിവര്‍ സംസാരിച്ചു.
