പാലക്കാട്: ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പാലക്കാട് റെയില്‍വേ പൊലിസ് പിടികൂടി. കോയമ്പത്തൂര്‍ ഉക്കടം സ്വദേശി വിനോദ്കുമാര്‍ (30) നെയാണ് പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.ഐ. കെ.ജെ പ്രവീണിന്റെ നേതൃ ത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ 2.55-ന് പാലക്കാട് എത്തിയ കാരക്കല്‍-എറണാകുളം എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് സംഭവം. ഉറങ്ങുകയായിരുന്ന കൊച്ചി സ്വദേശിയുടെ ബാഗാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. റെയില്‍വേ പൊലിസിന്റെ സമയോചിതമായ. ഇടപെടലിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ യുവാവിനെതിരെ കേസെടു ത്ത് കോടതിയില്‍ ഹാജരാക്കി തുടര്നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. എ.എസ്.ഐ. കെ.ലതിക, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രമോദ്, സുനില്‍കുമാര്‍, സോണിയ എന്നിവ രും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
