മണ്ണാര്‍ക്കാട്: കെ.എസ്.ഇ.ബി. മണ്ണാര്‍ക്കാട് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഒറ്റത്തവണ തീര്പ്പാ ക്കല്‍ പദ്ധതി പ്രകാരം റെവന്യൂ റിക്കവറി അദാലത്ത് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ താലൂക്ക് ഓഫിസില്‍ വെച്ചാണ് അദാലത്ത് നടക്കുകയെന്ന് ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.വൈദ്യുതി ബില്‍ കുടിശ്ശിക കാരണം റെവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സാമ്പത്തിക ഇളവുകളോടെ തുക പൂര്‍ണ്ണമാ യും അടച്ചുതീര്‍ക്കാനുള്ള അപൂര്‍വ്വ അവസരമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. റെവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള സാന്നിധ്യത്തില്‍ അര്‍ഹമായ ഇളവുകളെ കുറിച്ച് ചോദിച്ചറിഞ്ഞ് പരാതികള്‍ പരിഹരിക്കാന്‍ സൗകര്യമുണ്ടാകും. ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ ഉപ ഭോക്താക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
