പാലക്കാട്: ജില്ലയില്‍ കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്കി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഒക്ടോബര്‍ 25ന് ഓറഞ്ച് അലര്‍ട്ടും 26ന് റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയോര മേഖലകളില്‍ വിനോദസഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് യാത്രകള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകള്‍ക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകള്‍ക്കും ആവശ്യം ബോധ്യപ്പെടുന്ന പക്ഷം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നെന്മാറ, മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാരെ ചുമതലപെടുത്തി.
മഴയുടെ തീവ്രത വര്‍ദ്ധിക്കുന്ന ഘട്ടങ്ങളില്‍ ചെക്ക്പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടയുന്നതിനും യാത്രക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ അതാത് ഡി.എഫ്.ഒമാര്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു
