മണ്ണാര്‍ക്കാട്: വന്യജീവി ആക്രമണത്തെത്തുടര്‍ന്ന് കൃഷിനാശം നേരിടുന്ന കര്‍ഷകര്‍ക്ക് വനം വകുപ്പ് നല്കുന്ന നഷ്ടപരിഹാരത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. നഷ്ടപരിഹാരത്തുക അപര്യാപ്ത മാണെന്ന കര്‍ഷകരുടെ ദീര്‍ഘകാലത്തെ പരാതിക്കാണ് ഈ തീരുമാനത്തിലൂടെ പരിഹാരമാകു ന്നത്. 2015-നു ശേഷമാണ് നഷ്ടപരിഹാര നിരക്കുകള്‍ സര്‍ക്കാര്‍ വീണ്ടും പരിഷ്കരിക്കുന്നത്.
കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ പരിഗണിച്ച് വനംവകുപ്പുമായി രണ്ടുതവണ ചര്‍ച്ച കള്‍ നടത്തിയിരുന്നു. നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണ ത്തിലുള്ള നിയന്ത്രണവും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. തേങ്ങ ഒന്നിന് 15 രൂപയും കൊക്കോ കിലോഗ്രാമിന് 30 രൂപയും നിരക്കില്‍ നഷ്ടപരിഹാരം അനുവദിക്കും.
നേരത്തെ തെങ്ങും കൊക്കോ മരവും പൂര്‍ണ്ണമായി നശിച്ചാല്‍ മാത്രമായിരുന്നു നഷ്ടപരിഹാരം ലഭിച്ചിരുന്നത്.എന്നാല്‍ പുതിയ തീരുമാനപ്രകാരം വിളകള്‍ക്കും നഷ്ടപരിഹാരം ലഭിക്കും. വയനാട് ഉള്‍പ്പെടെ വന്യജീവി ആക്രമണത്തിന്റെ വലിയ ദുരിതം നേരിടുന്ന മലയോര മേഖ ലകളിലെ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഈ തീരുമാനം ഏറെ ആശ്വാസകരമാകും.
