പാലക്കാട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ കെ. സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.
ആഘോഷങ്ങളുടെ ഭാഗമായുള്ള ശിശുദിന റാലി നവംബര്‍ 14-ന് രാവിലെ ഒന്‍പതിന് ആരംഭി ക്കും.പി.എം.ജി. സ്കൂളില്‍ നിന്ന് തുടങ്ങി ഗവ. മോയന്‍ എല്‍.പി. സ്കൂളില്‍ സമാപിക്കുന്ന റാലി യില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുക്കും. കുട്ടി കളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരായിരിക്കും റാലിയെ നയിക്കുന്നത്. എ.ഇ.ഒ. പി. രമേഷന് പാറപ്പുറത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഡി.ഡി.ഇ. സലിന ബീഗം ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ജില്ലാ കലക്ടര്‍ മുഖ്യതിഥിയാകും.
റാലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രഭാതഭക്ഷണവും ലഘുഭക്ഷണവും നല്‍കുമെന്നും ജില്ല യിലെ മുഴുവന്‍ അങ്കണവാടികളിലും ശിശുദിന റാലി സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.റാലിയില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി.), ജൂനിയര്‍ റെഡ് ക്രോസ് (ജെ. ആര്.സി.), എന്‍.സി.സി. എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാനും പറമ്പിക്കുളത്ത് ‘ആരണ്യകം’ വായനശാല ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സരിത, ശിശുക്ഷേമ സമിതി സെക്രട്ടറി പി. കൃഷ്ണന്‍കുട്ടി, ജോയിന്റ് സെക്രട്ടറി കെ.എം. വാസുദേവന്‍, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സി.ഡി.പി.ഒ.മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
