അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേക്കായി പൊതുഅഭിപ്രായ സ്വീകരണ യോഗം ചേര്‍ന്നു
അലനല്ലൂര്‍: കണ്ണംകുണ്ട് കടവില്‍ പുതിയ പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യപ്ര ത്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ പൊതുഅഭിപ്രായ സ്വീകരണയോഗം ചേര്‍ന്നു. നഷ്ടപരിഹാരത്തിന്റെയും, കൂടാതെ ഏറ്റെടുക്കുന്ന സ്ഥലം കഴിഞ്ഞുള്ള ഭൂമിയിലേക്കുള്ള പ്രവേശനമാര്ഗങ്ങളെ കുറിച്ചുമാണ് ഭൂഉട മകള്‍ പ്രധാനമായും ആശങ്കപ്രകടിപ്പിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ആരും പദ്ധതിക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. നാടിന്റെ സ്വപ്ന പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കുന്നവരെ യോഗം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
സുതാര്യവും അര്‍ഹവുമായ നഷ്ടപരിഹാരം
അലനല്ലൂര്‍-കൊടിയംകുന്ന് റോഡില്‍ വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കാന്‍ പുഴ യുടെ ഇരുവശത്ത് നിന്നായി അഞ്ച് പേരുടെ ഉടമസ്ഥതയിലുള്ള 29.44 സെന്റ് സ്ഥലമാണ് കണ്ടെ ത്തിയിട്ടുള്ളത്. ഇതിന്റെ അപ്പോര്‍ഷന്‍മെന്റ് സ്കെച്ച് തയാറാക്കുന്നതോടെ ഓരോരുത്തര്‍ക്കും നഷ്ടമാകുന്ന ഭൂമിയുടെ അളവ് കൃത്യമായി ലഭിക്കും. തുടര്വിജ്ഞാപനങ്ങള്പ്രകാരം ഭൂമി ഏറ്റെ ടുത്ത് ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും റെവന്യുവകുപ്പ് അധികൃതര്‍ യോ ഗത്തില്‍ ഉറപ്പുനല്‍കി. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ സ്ഥല ഉടമകള്‍ക്ക് യാതൊരു ആശ ങ്കയും വേണ്ടെന്നും നിയമാനുസൃതം ലഭ്യമാകുന്ന തുക നേടിത്തരാന്‍ ഒപ്പമുണ്ടാകുമെന്നും ജനപ്ര തിനിധികളും വ്യക്തമാക്കി. മറ്റു പദ്ധതികള്‍ക്ക് നല്കിയ തുകയെ ഇക്കാര്യത്തില്‍ അടിസ്ഥാന പ്പെടുത്തരുതെന്നും എന്നാല്‍ തുകയില്‍ യാതൊരു കുറവും സംഭവിക്കില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വിപണിയില്‍ കിട്ടിയേക്കാവുന്ന ഏറ്റവും മികച്ച തുക നഷ്ടപരിഹാരമായി നല്കു മെന്നും ഏറ്റവും സുതാര്യമായും കാലതാമസം കൂടാതെയും തുക കൈമാറുമെന്നും വ്യക്തമാ ക്കി. ഭൂമിയുടെ നഷ്ടത്തിന് പുറമെ കൂറ് ചമയങ്ങള്‍ക്കും അര്‍ഹമായ തുക ലഭിക്കും. ഇതിനായി ഭൂ ഉടമകള്‍ സമര്‍പ്പിക്കേണ്ട രേഖകളും മറ്റും എത്രയും വേഗത്തില്‍ തയാറാക്കാനും നിര്‍ദേശം നല് കി.പാലത്തിന്റെ അലൈന്റ്മെന്റില്‍ ഉള്‍പ്പെട്ട സ്ഥലം മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും, സ്ഥലം ഏറ്റെടുത്തശേഷം ഒറ്റപ്പെടുന്ന ഭൂമി കൂടി ഏറ്റെടു ക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. സ്ഥലമുടകള്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ സ്ഥ ലമേറ്റെടുപ്പ് പൂര്‍ത്തിയാക്കണമെന്നും പാലം നിര്‍മാണം ദീര്‍ഘവീക്ഷണത്തോടെ വേണമെന്ന ആവശ്യവും ഉയര്‍ന്നു.
പ്രവേശനമാര്ഗങ്ങളും സുരക്ഷാനിര്‍ദേശവും
ഏറ്റെടുക്കുന്ന ഭൂമി കഴിഞ്ഞുള്ള സ്ഥലങ്ങളിലേക്ക് പ്രവേശനമാര്‍ഗങ്ങള്‍ ഉറപ്പാക്കണമെന്ന് ഭൂവുട മകള്‍ ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ പ്രവേശനമാര്ഗങ്ങളും നിര്മിച്ചുനല്കാന് തയാറാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രതിനിധി അറിയിച്ചു. പാലം നിര്‍മിക്കുമ്പോള്‍ നിലവിലെ അലനല്ലൂര്‍-കൊടിയംകുന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും വരുന്ന തിനാല്‍ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഇരുവശത്തും കൈവരികള്‍ സ്ഥാപിക്കണമെന്ന ആ വശ്യവും യോഗത്തില്‍ ഉയര്‍ന്നു. വഴിവിളക്കുകള്‍ തകരാറിലായാല്‍ യഥാസമയം അറ്റകുറ്റപണി നടത്താനുള്ള സംവിധാനമേര്‍പ്പെടുത്തുക, നിലവിലുള്ള പാലം അതേപടി നിലനിര്‍ത്തുക, വേന ലിനെ പ്രതിരോധിക്കാനായി താല്‍ക്കാലിക തടയണ നിര്‍മിക്കുന്ന ഇടത്ത് സ്ഥിരം തടയണ നിര് മിക്കുക, പുഴയുടെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മുന്നോട്ടുവെച്ചു.
അന്തിമറിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
യോഗത്തില്‍ ഉയര്‍ന്ന ആവശ്യങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് രണ്ട് ദിവസത്തിനകം അന്തിമറിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതിക്ക് സമര്‍പ്പിക്കുമെന്ന് സാമൂഹ്യപ്രത്യാഘാത പഠനം നടത്തിയ കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് യൂണിറ്റ് അധികൃതര്‍ അറിയിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, സ്ഥലമേറ്റെടുപ്പ് വിഭാഗം സ്പെഷ്യല്‍ തഹസില്‍ദാര്‍ എ. മുരളീധരന്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അബ്ദുറഹ്മാന് പോത്തുകാടന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.അന്‍ഷാദ്, എ.അനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എഞ്ചിനീയര്‍ സി. ഗിരീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി. അരുണ്ബാല, കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് യൂണിറ്റ് ചെയര്മാന് സാജു വി. ഇട്ടി, അംഗങ്ങളായ ആര്. സ്മിത, ഷീബ ജോണ്സണ്, പൊതുപ്രവര്‍ത്തകരായ കെ. വേണുഗോപാല്‍, വി. അബ്ദുല്‍ സലീം, സിബ്ഗത്ത് മഠത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുന്നത് നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.