ഷൊര്‍ണ്ണൂര്‍:ഗണേശ്ഗിരി മുത്തപ്പന് മടപ്പുരയില്‍ പുത്തരി വെള്ളാട്ട് മഹോത്സവം ഭക്തിനിര്‍ഭ രമായ ചടങ്ങുകളോടെ ആഘോഷിച്ചു.മുത്തപ്പന് വെള്ളാട്ട് കാണാനും അനുഗ്രഹം വാങ്ങാനും വലിയ ഭക്തജനത്തിരക്കാണ് ശനിയാഴ്ച മടപ്പുരയില്‍ അനുഭവപ്പെട്ടത്.
പുലര്‍ച്ചെ നടതുറന്നശേഷം അഭിഷേകങ്ങള്‍, ഗണപതി ഹോമം എന്നിവയുണ്ടായി. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് മുത്തപ്പനെ മലയിറക്കുന്ന കര്‍മ്മം നടന്നു. വൈകിട്ട് മുത്തപ്പന് പുത്തരി വെള്ളാട്ട്, ദേവിതിരുമുടി, മുടിയഴിക്കല്‍ എന്നിവയും ഉണ്ടായി. കണ്ണൂര്‍ ഹരീഷ് പണിക്കരുടെ നേതൃത്വ ത്തില്‍ നടന്ന ഗുളികന് പൂജയിലും ഒട്ടേറെ ആളുകള്‍ പങ്കെടുത്തു.
കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട് തുലാമാസത്തില്‍ മടപ്പുരകളില്‍ നടത്തുന്ന പ്രധാന അനുഷ്ഠാനമാണ് പുത്തരിവെള്ളാട്ട്. വിളവെടുത്ത നെല്ല് ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച്, പുതിയ വിള വെടുപ്പ് സമൃദ്ധമാകുന്നതിനും നാടിന്റെ നന്മയ്ക്കുമുള്ള പ്രാര്‍ത്ഥനകളോടെയാണ് ആചാര പൂര്‍വം പുത്തരിവെള്ളാട്ട് ആഘോഷിക്കുന്നത്.
ചടങ്ങുകളില്‍ പങ്കുചേരാനായി നാടിന്റെ നാനാദിക്കുകളില്‍ നിന്നും മുത്തപ്പസന്നിധിയിലേക്ക് എത്തിയ ഭക്തര്‍ക്കായി ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്നദാനവും ഒരുക്കിയിരുന്നു. മുത്തപ്പന് മടപ്പുരയില്‍ വിശേഷാല്‍ പൂജകളും വെള്ളാട്ട് വഴിപാടുകളും നടത്താന്‍ താല്‍പ്പര്യമു ള്ളവര്‍ക്ക് 9207324365 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
