കല്ലടിക്കോട്:പനയംപാടത്ത് വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ കോങ്ങാട് അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പനയംപാടം ഉമാദേവൻറെ പശുവാണ് മേഞ്ഞു നടക്കുന്നതിനിട യിൽ സമീപത്തെ വീട്ടിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൻറെ സ്ലാബുകൾ തകർന്ന് അതിനകത്തേക്ക് വീഴുകയായിരുന്നു. എട്ട് അടി താഴ്ചയുള്ളതും ഇടുങ്ങിയതുമായ ടാങ്കിൽനിന്ന് പശുവിനെ പുറത്തെടുക്കുക ശ്രമകരമായിരുന്നു. കോങ്ങാട് അഗ്നിരക്ഷാനിലയം എ.എസ്.ടി.ഒ. സി.മനോജിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ വടം കെട്ടിയും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയുമാണ് പശുവിനെ പുറത്തെടുത്തത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ പശുവിനെ രക്ഷപ്പെടുത്താനായി. രക്ഷാപ്രവർത്തനത്തിൽ സേന അംഗങ്ങൾ ക്കൊപ്പം, സിവിൽ ഡിഫൻസ്, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
