പാലക്കാട്: ട്രെയിനില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിനെ പാലക്കാട് റെയില്‍വേ പൊലിസ് പിടികൂടി. പെരുങ്ങോട്ടുകുറുശ്ശി ചെന്താമരാക്ഷന് (42)നെയാണ് എസ്.ഐ. കെ.ജെ പ്രവീണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചെവ്വാഴ്ച പുലര്‍ച്ചയോടെയാണ് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന യാത്രക്കാരി യെ സ്ലീപ്പര്‍ കോച്ചില്‍ വെച്ച് ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇക്കാര്യം ഫോണില്‍ പൊലിസിനെ അറിയിച്ചപ്രകാരമാണ് യുവാവിനെ പാലക്കാട് വെച്ച് റെയില്‍വേ പൊലിസ് അറ സ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐമാരായ പ്രമോദ്, സുബൈദ, സിവില്‍ പൊലിസ് ഓഫിസര്‍ ഗോകുല്‍, ശ്രീനാരായണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
