കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്ത് കേരളോത്സവത്തിന് ക്രോസ് കണ്ട്രി മത്സരത്തോടെ തുടക്കമായി. തിരുവഴാംകുന്ന് സെന്ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. കോട്ടോപ്പാടം സെന്റ റില്‍ നടന്ന സമ്മാനദാന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, സി.ടി സുമയ്യ, ദീപ ഷിന്റോ, പഞ്ചായ ത്തംഗങ്ങളായ എം.അയ്യപ്പന്, പി.മുരളീധരന്, പറമ്പത്ത് മുഹമ്മദലി, റഷീദ് മുത്തനില്‍, കെ.സി മുഹമ്മദ് ബഷീര്‍, കെ.ആസിഫ് അലി, ഷാനിര്‍ ബാബു, കെ.നൗഷാദ്, കെ.മുഹമ്മദ് സാലിം, രജനി ഇടമുറ്റത്ത്, എന്‍.സ്മിജിത, ഹുസ്ന ബഷീര്‍, കെ.ടി സുല്‍ഫത്ത്, ടി.ഫാത്തിമ സുഹ്റ, ആസൂത്രണ സമിതി അംഗങ്ങളായ ഹമീദ് കൊമ്പത്ത്, ഒ.ചേക്കു മാസ്റ്റര്‍, റഫീഖ് കൊങ്ങത്ത്, എ.കുഞ്ഞയമു, സെക്രട്ടറി ബി.സേതുലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
വടംവലി,വോളിബോള്‍ മത്സരങ്ങളും നടന്നു. ഇന്ന് കോട്ടോപ്പാടം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം നടക്കും. അത്ലറ്റിക്സ്, പഞ്ചഗുസ്തി മത്സരങ്ങള്‍ നവംബര്‍ ഒന്നിനും നവംബര്‍ ഏഴിന് ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്ബോള്‍, എട്ടിന് ചെസ്, കലാമത്സരങ്ങള്‍ എന്നിവയും നടക്കും.
