മണ്ണാര്‍ക്കാട്: സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള മണ്ണാര്‍ക്കാട് മേഖല സമസ്ത സമ്മേളനം വെള്ളിയാഴ്ച മഅ്ദിനുല്‍ ഉലൂമില്‍ (സുന്നീ സെന്റര്‍) നടക്കും. ‘സമസ്ത 100 പ്രകാശ വര്‍ഷങ്ങള്‍’ ശീര്‍ഷകത്തില്‍ 2027 ജനുവരി 28 മുതല്‍ 31 വരെ മലപ്പുറം വാദീ ഹറമൈനില്‍ നട ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ പ്രചാരണാര്‍ഥമാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഉണ്ണീന്‍ കുട്ടി സഖാഫി പാലോട് പതാക ഉയര്‍ത്തുന്നതോടെ സമ്മേള നത്തിന് തുടക്കമാകും. തുടര്‍ന്ന് മണ്ണാര്‍ക്കാട് വലിയ ജുമുഅത്ത് പള്ളിയില്‍ കരിമ്പനക്കല്‍ അഹ്മദ് മുസ്ലിയാര് അടക്കമുള്ള പൂര്‍വകാല നേതാക്കളുടെ ഖബര്‍ സിയാറത്ത് നടക്കും. ടി.കെ. യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ നേതൃത്വം നല്‍കും. വൈകിട്ട് മൂന്നിന് നടക്കുന്ന ‘ഹഫ്ലത്തുല്‍ ഉലമ’ പണ്ഡിത കോണ്‍ഫ്രന്‍സ് കൊമ്പം കെ.പി മുഹമ്മദ് മുസ്ലിയാരും ആറിന് നടക്കുന്ന പൊതു സമ്മേളനം എസ്.എം.എ. സംസ്ഥാന പ്രസിഡന്റ് മാരായമംഗലം അബ്ദുറഹ്മാന് ഫൈസിയും ഉദ്ഘാടനം ചെയ്യും.
സമസ്തയുടെ സംസ്ഥാന ജില്ലാ മേഖല സോണ്‍ നേതാക്കള്‍ പങ്കെടുക്കും. സമ്മേളന പ്രചാരണാര്‍ഥം വ്യാഴാഴ്ച മണ്ണാര്‍ക്കാട്-അലനല്ലൂര്‍ സോണുകളിലെ മുഴുവന്‍ യൂണിറ്റുകളിലും സന്ദേശയാത്ര നട ക്കും. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് മേഖല പ്രസിഡ ന്റ് സാലിം മിസ്ബാഹി കുമരംപുത്തൂര്‍, മുഹമ്മദലി സഖാഫി കച്ചേരിപ്പറമ്പ്, അബൂബക്കര്‍ അവണക്കുന്ന്, അബ്ദു നാസര്‍ സഖാഫി പള്ളിക്കുന്ന്, കെ.ഉണ്ണീന്‍കുട്ടി സഖാഫി, അബ്ദുല്‍ ഖാദിര്‍ ഖാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.
