അലനല്ലൂര്‍: മലയോര ഹൈവേയുടെ ഭാഗമായുള്ള മഴവെള്ളച്ചാല്‍ നിര്‍മാണം അലനല്ലൂര്‍ അയ്യ പ്പന്കാവ് പരിസരത്ത് പുനരാരംഭിച്ചു. കോട്ടോപ്പാടം ഭാഗത്തുനിന്ന് അലനല്ലൂരിലേക്ക് വരുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്.ഒരുവര്‍ഷം മുന്‍പ് ഒരുവശത്ത് അഴുക്കുചാല്‍ നിര്‍മിച്ചെങ്കിലും മറുവശത്ത് വൈദ്യുതി തൂണുകള്‍ മാറ്റുന്നതിലുണ്ടായ കാലതാമ സമാണ് നിര്‍മാണത്തിന് തടസമായത്.
അയ്യപ്പന്‍കാവ് പരിസരത്തുനിന്ന് ടൗണ്‍ വരെയാണ് കെ.ആര്.എഫ്.ബി. പ്രവൃത്തികള്‍ നടത്തു ന്നത്. ടൗണ്‍ ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥലത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതും നിര്‍മാണം നീളാന്‍ കാരണമായി. സര്‍വേ വിഷയം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും ഭൂമിയുടെ റീസര്‍വേ പ്രകാരമുള്ള ‘എന്റെ ഭൂമി’ ആപ്പിലെ സ്ഥാനസൂചികകളെ അടിസ്ഥാനമാക്കി അളന്ന് നിര്‍മാണവുമായി മുന്നോട്ട് പോകാനാ ണ് അധികൃതരുടെ തീരുമാനം. നിര്‍മാണത്തിന് തടസമാകുന്ന തരത്തിലുള്ള നിര്‍മിതികളും മറ്റും നീക്കം ചെയ്യണമെന്നും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വ്യാപാരികളും കെട്ടിട ഉടമകളും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
കൂടാതെ കുളപ്പറമ്പ്, അരിയൂര്‍ ഭാഗങ്ങളില്‍ മഴവെള്ളച്ചാലിന്റെയും മുണ്ടത്ത് പള്ളി പരിസരത്ത് കലുങ്കിന്റെയും പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യറീച്ചായ കുമരംപുത്തൂര്‍ മുതല്‍ കാഞ്ഞിരംപാറ വരെയുള്ള 18.1 കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമായും കോണ്‍ക്രീറ്റ് പ്രവൃത്തികളാണ് നടന്നിട്ടുള്ളത്. 2025 മേയി ല്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ച പദ്ധതിയുടെ കരാര്‍ കാലാവധി ഡിസംബര്‍ 18-ഓടെ അവ സാനിക്കാനിരിക്കെ, ഇതുവരെ 16,000 മീറ്റര്‍ ദൂരത്തില്‍ മഴവെള്ളച്ചാലും ഇരുപതോളം ഓവുപാല ങ്ങളുമാണ് നിര്‍മിച്ചത്.ടാറിന്റെ ലഭ്യതയിലുണ്ടായ പ്രതിസന്ധിയും മറ്റും കാരണം കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ ആശുപത്രിപ്പടി വരെ ആറര കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമേ ഇതുവരെ ഒന്നാം ഘട്ട ടാറിങ് പൂര്‍ത്തിയായിട്ടുള്ളൂ.
കുമരംപുത്തൂര്‍ ചുങ്കം മുതല്‍ കോട്ടോപ്പാടം മദ്റസ വരെയും അലനല്ലൂര്‍ ആശുപത്രിപടി മുതല്‍ കാഞ്ഞിരംപാറ വരെയുമുള്ള ഭാഗങ്ങളില്‍ റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഏറെ ക്ലേശിച്ചാണ് കടന്നുപോകുന്നത്. ആദ്യറീച്ചിലെ നിര്‍മാണം വേഗത്തിലാക്കാന്‍ കരാര്‍ കമ്പ നിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.ന്. ഷംസുദ്ദീന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
