കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിധിയിലെ അന്‍പതോളം തെരുവുനായ്ക്കള്‍ക്ക് പേവിഷപ്രതിരോധ കുത്തിവെയ്പ്പ് നല്കി.പ്രത്യേക സംഘത്തെ നിയോഗിച്ചാണ് വിവിധ വാര് ഡുകളില് നിന്നും തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. കാഞ്ഞിരപ്പുഴ പഞ്ചായത്തും വെറ്ററിനറി ഡിസ്പെന്‍സറിയും ചേര്‍ന്ന് രാവിലെ ഏഴിന് കാഞ്ഞിരം ടൗണില്‍ ആരംഭിച്ച് വിവിധ ഇടങ്ങളിലായി നടത്തിയ യജ്ഞം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അവസാനിച്ചത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, മെമ്പര്‍ പി.എസ് ഹുസൈന്, വെറ്ററിനറി ഡോ.ടി.ആര് രാഹുല്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വി.അനൂപ്, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍ ടി.ഗഫൂര്‍, അറ്റന്‍ഡര്‍ സി.എസ് സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.
