തിരുവനന്തപുരം: അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ (എ.വി.ഐ.പി.) കീഴിലുള്ള അഞ്ചേക്കര്‍ സ്ഥലം അഗളി ഐ.എച്ച്.ആര്.ഡി. കോളജിന് അനുവദിക്കാന്‍ മന്ത്രിതല യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്റെ അഭ്യര്‍ഥനപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. നിലവില്‍ കോളജ് പ്രവര്‍ത്തിക്കുന്ന എ.വി. ഐ.പിയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ ശോചനീയാവസ്ഥയിലാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മി ക്കുന്നതിന് എ.വി.ഐ.പി.യുടെ സ്ഥലം ഐ.എച്ച്.ആര്.ഡിയ്ക്ക് വിട്ടുനല്‍കേണ്ടത് അത്യാവശ്യ മായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നത തല യോഗം വിളിച്ചുചേര്‍ത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് പുറമെ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോണ്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
