അലനല്ലൂര്‍: പെഷന്‍ പരിഷ്കരണം നടപ്പിലാക്കണമെന്ന് കെ.എസ്.എസ്.പി.എ. അലനല്ലൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.അലനല്ലൂര്‍ വ്യാപാരഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന കൗണ്‍സിലര്‍ കെ.ജി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ശിവശങ്കരന് അധ്യ ക്ഷനായി.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എ. അസൈനാര്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ അച്ചന് മാത്യു, കെ.സി.എം ബഷീര്‍, നിയോജക മണ്ഡലം സെക്രട്ടറി ഗോപി പൂന്തോട്ടത്തില്‍, മണ്ഡലം സെക്രട്ടറി പി.മുസ്തഫ, പി.ഗോപാലകൃഷ്ണന്, എ.ശിവദാസന്‍, നാസര്‍ പാറോക്കോട്, കെ.കെ.ഹംസ, സി.ജി.മോഹനന്, കെ.അബ്ദുല്‍ റഷീദ്, എസ്.കെ ശശിപാല്‍, ടി.കെ മുഹമ്മദ്, എ.പി ഉസ്മാന്, കെ.കെ അബുബക്കര്‍, എ.മുഹമ്മദാലി, ടി. ശാലിനി, നസീമ എന്നിവര്‍ സംസാരിച്ചു.
