മണ്ണാര്‍ക്കാട്: യു.ജി.എസ്. ഇവന്റ്സ് ലോഞ്ചിന്റെ ഭാഗമായി നന്ദഗോവിന്ദം ഭജന്‍സിനെ പങ്കെ ടുപ്പിച്ച് യു.ജി.എസ്. ഗ്രൂപ്പ് സ്പോണ്സര് ചെയ്ത യു.ജി.എസ്. ഭജന്‍സ് ലൈവ് മണ്ണാര്‍ക്കാട് പഴേരി കണ്വെന്ഷന് സെന്ററില്‍ നടന്നു.ചടങ്ങിനോടനുബന്ധിച്ച് മാസപ്പറമ്പ് കൈതച്ചിറ സ്വദേശി യായ തങ്കയുടെ തകര്‍ന്ന വീടിന്റെ പുനരുദ്ധാരണത്തിനായി യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട് 50,000 രൂപ കൈമാറി. ഇതിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സും തങ്കയ്ക്ക് തുല്യമായ തുകവേദിയില് പ്രഖ്യാപിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, മുന്‍ എം.എല്‍.എ. പി.കെ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, പഴേരി ഷെരീഫ് ഹാജി, മണികണ്ഠന് പൊറ്റശ്ശേരി, ഹുസൈന് കോളശ്ശേരി, വ്യാസന് തുടങ്ങിയവര്‍ പങ്കെടുത്തു.
