പാലക്കാട്: ദേശീയ പട്ടികവര്‍ഗ കമ്മീഷന് അംഗം ജാതോതു ഹുസൈന് നായികിന്റെ നേതൃത്വ ത്തിലുള്ള സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. മലമ്പുഴ ആശ്രാമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, വാളയാര്‍ നടുപ്പതി, മലമ്പുഴ ആനക്കല്ല് ഊരുകള്‍ എന്നിവിടങ്ങളിലാണ് കമ്മീഷന് പരി ശോധന നടത്തിയത്. റസിഡന്‍ഷ്യല്‍ സ്കൂളില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാ സ-താമസ സൗകര്യങ്ങള്‍, അക്കാദമിക അടിസ്ഥാനസൗകര്യങ്ങള്‍, ക്ഷേമപദ്ധതികളുടെ നടത്തി പ്പ് എന്നിവ കമ്മീഷന് വിലയിരുത്തി.
വാളയാര്‍ നടുപ്പതി, മലമ്പുഴ ആനക്കല്ല് ഊരുകളിലെത്തിയ കമ്മീഷന് ഗോത്രവിഭാഗക്കാരുമായി സംവദിച്ചു. പ്രദേശവാസികളുടെ പരാതികള്‍, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍, അടി സ്ഥാന സൗകര്യങ്ങള്‍, വികസന ആവശ്യങ്ങള്‍ എന്നിവ ചോദിച്ചറിഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങളും സര്‍ക്കാര്‍ ക്ഷേമപദ്ധതികളും ഉപജീവനമാര്‍ഗ്ഗങ്ങളും ജനങ്ങള്‍ക്ക് തടസ്സമില്ലാ തെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്കി.എ.ഡി.എം എ. അബ്ദുല്‍ ലത്തീഫ്, ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എം. ഷമീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ബിന്ദു തോമസ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
