തച്ചനാട്ടുകര: നാട്ടുകല്‍ 55-ാംമൈലില്‍ വര്‍ക്ഷോപ്പില്‍ പിക്കപ്പ് വാന്‍ പിറകോട്ട് എടുക്കുന്നതി നിടെ ഡ്രൈവര്‍ സീറ്റില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ മെക്കാനിക്ക് മരിച്ചു.കോട്ടോപ്പാ ടം കാഞ്ഞിരംകുന്ന് സ്വദേശി പാറളില് വീട്ടില്‍ പ്രവീണ്‍ദാസ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ചയായി രുന്നു സംഭവം. ആയുധപൂജയോടനുബന്ധിച്ച് വര്‍ക്ക് ഷോപ്പ് ഉടമയും തൊഴിലാളികളും ചേര്‍ന്ന് ശുചീകരണപ്രവൃത്തികള്‍ നടത്തുന്നതിനിടെയായിരുന്നു അപകടം. ബൊലേറോ പിക്കപ്പ് വാന്‍ പിറകോട്ട് എടുക്കുന്നതിനിടയില്‍ പ്രവീണ്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് വീഴുകയായി രുന്നു. തുടര്‍ന്ന് ഈ വാഹനം അദ്ദേഹത്തിന്റെ വയറിന് മുകളിലൂടെ കയറുകയും ചെയ്തതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടന്‍ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി യിലും, പന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പി ച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മരിച്ച പ്രവീണിന് ഭാര്യ യും ഒരു കുട്ടിയുമുണ്ട്.