മണ്ണാര്‍ക്കാട്: ജീവിതശൈലീരോഗ വ്യാപനം തടയാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കണമെന്ന് വിസ്ഡം ഹെല്‍ത്ത് കെയര്‍ ജില്ലാ വര്‍ക് ഷോപ്പ് അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേ ഷന് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് സംഘടിപ്പിച്ച വര്‍ക്ഷോപ്പ് ജില്ല ആശുപത്രി റിട്ടയേര്‍ഡ് സൂപ്രണ്ട് ഡോ. കെ.എ നാസര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. ജാഫറലി അധ്യ ക്ഷനായി. ഡോ. വി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, വിസ്ഡം സംസ്ഥാന സെക്രട്ടറി പി.യു സുഹൈല്‍, സ്വാദി ഖ് ഇബ്നുസലീം, കെ. അര്‍ശദ് സ്വലാഹി, പി. മുജീബ് സലഫി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ കരീം മുളയങ്കാവ്, നാസര്‍ പോപ്പുലര്‍, അബ്ദുറഹ്മാന് മാസ്റ്റര്‍, ഇല്യാസ് ടി.കെ, റഫീക്കലി. കെ.എ, ഹംസ കെ. ഒറ്റപ്പാലം, ഷാഹുല്‍ ഹമീദ് എം എസ്. തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
