അലനല്ലൂര്‍: അലനല്ലൂര്‍, എടത്തനാട്ടുകര ടൗണുകളില്‍ തെരുവുനായ്ക്കളുടെ ശല്യം അനിയന്ത്രി തമായി വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങുന്നവ ര്‍, മദ്റസയിലേക്കും സ്കൂളുകളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തെരു വുനായ്ക്കള്‍ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
അലക്ഷ്യമായി നിക്ഷേപിക്കുന്ന മാലിന്യമാണ് ഈ പ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ കേന്ദ്രീ കരിക്കുന്നതിന്റെ പ്രധാനകാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ തേടി കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ പിന്നീട് ടൗണിലും പരിസരത്തുമായി തമ്പടിക്കുകയാണ് പതി വ്. പകല്‍ അങ്ങാടിയിലും വ്യാപാരസ്ഥാപനങ്ങളുടെ പരിസരത്തും കാണപ്പെടുന്ന ഇവ രാത്രിയാ യാല്‍ കടകളുടെ വരാന്തകളില്‍ കൂട്ടത്തോടെ നിലയുറപ്പിക്കുന്നു. ഈസമയങ്ങളില്‍ ടൗണുകളി ലേക്ക് എത്തുന്നവരും ഇരുചക്ര വാഹനയാത്രക്കാരും കടുത്ത ആക്രമണഭീതിയിലാണ് സഞ്ചരി ക്കുന്നത്. ആരെയും ഭയക്കാതെ നായ്ക്കള്‍ കൂട്ടത്തോടെ പാതകളിലൂടെ വിഹരിക്കുന്നത് യാത്ര ക്കാര്‍ക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്.
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നും വിദ്യാര് ഥികള് ഉള്‍പ്പടെയുള്ളവരുടെ കാല്‍നടയാത്ര സുരക്ഷിതമാക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
