അലനല്ലൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് വെള്ളിയാര്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കണ്ണം കുണ്ട് കോസ്വേയില് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.സൈലന്റ്വാലി മലനിരകളില്‍ പെയ്യുന്ന കനത്ത മഴയാണ് പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണമായത്.
ഞായറാഴ്ച രാത്രിയോടെ കോസ്വേയിലേക്ക് വെള്ളംകയറി ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെ വെള്ളം ഇറങ്ങിയെങ്കിലും, വൈകിട്ടോടെ വീണ്ടും മഴ ശക്തമായ തിനെ തുടര്‍ന്ന് പാലം വെള്ളത്തിനടിയിലായി. അപകടസാധ്യത ഒഴിവാക്കാന്‍ പൊലിസെത്തി റോഡിന് കുറുകെ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞു.ഇതുമൂലം അലനല്ലൂര്‍-കൊടിയം കുന്ന് റോഡിലൂടെയുള്ള യാത്ര പൂര്‍ണമായും സ്തംഭിച്ചു.ഇരുദിശകളില്‍ നിന്നുമുള്ള വാഹനയാത്ര ക്കാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനായി ഏറെ ദൂരം ചുറ്റിസഞ്ചരിക്കേണ്ടിയും വന്നു. രാത്രി എട്ടുമണിയോടെ പാലത്തില്‍ നിന്നും വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നുപോകാമെന്ന സ്ഥിതിയിലുമെത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും സമാനമായ രീതിയില്‍ ഇവിടെ ഗതാഗതം തടസപ്പെട്ടി രുന്നു. നിലവിലുള്ള കോസ്വേയ്ക്ക് ഉയരം കുറവായതാണ് ജലനിരപ്പ് ഉയരുമ്പോഴെല്ലാം വെള്ള ത്തില്‍ മുങ്ങാന്‍ കാരണം. ഇത് അലനല്ലൂര്‍ ടൗണില്‍ നിന്നും എടത്തനാട്ടുകരയിലേക്കുള്ള പ്രധാന പാതയിലെ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്.മഴക്കാലത്തെ ഈ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കണ്ണംകുണ്ട് കടവില്‍ ഉയരം കൂടിയ പുതിയ പാലം നിര്‍മി ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ദുരിതത്തി ന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.