കോട്ടോപ്പാടം: കനത്തമഴയെ തുടര്‍ന്ന് സൈലന്റ്വാലി വനമേഖലയിലെ ഒറ്റക്കൂമ്പന് മലയില്‍ മണ്ണിടിച്ചിലുണ്ടായി.ഞായറാഴ്ചയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊതുവപ്പാടം വനം ക്യാംപ്ഷെഡ്ഡിന്റെ പടിഞ്ഞാറുവശത്തുള്ള മലയുടെ മുകളിലായാണ് മണ്ണിടിഞ്ഞത്. ഇതി ന്റെ താഴ്ഭാഗം വനമാണ്. ജനവാസ മേഖലയില്‍ നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള മലയുടെ താഴെ ഭാഗത്ത് വീടുകളൊന്നുമില്ലാത്തതിനാല്‍ നിലവില്‍ അപകടകരമായ സാഹചര്യമൊന്നുമി ല്ലെന്ന് അധികൃതര്‍ വിലയിരുത്തി. വിവരമറിഞ്ഞ് കോട്ടോപ്പാടം രണ്ട് വില്ലേജ് ഓഫിസര്‍ സുമേ ഷ് ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് സന്ദര്‍ശന വിവരങ്ങള്‍ തഹസില്‍ദാറെ അറിയിച്ചിട്ടുണ്ട്.
