മണ്ണാർക്കാട്: ജിദ്ദ കെ.എം.സി.സി സെന്റർ കമ്മിറ്റി വിവിധ സി.എച്ച് സെന്ററുകൾക്ക് മുപ്പത്തി രണ്ട് ലക്ഷം രൂപ വിതരണം ചെയ്തു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതി യിൽ വെച്ച് ജിദ്ദ കെ.എം.സി.സി സെന്റർ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യ ക്ഷനായി. മണ്ണാർക്കാട് സി.എച്ച് സെന്ററിനുള്ള അര ലക്ഷം രൂപ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഭാരവാഹികൾക്ക് കൈമാറി. മണ്ണാർക്കാട് സി.എച്ച് സെന്റർ പ്രസിഡന്റ് ബഷീർ തെക്കൻ, സെക്ക്രട്ടറി അഡ്വ. നൗഫൽ കളത്തിൽ, തുവ്വശ്ശേരി വാപ്പു തുടങ്ങിയവർ സംബന്ധിച്ചു.
