കല്ലടിക്കോട്: വിനോദ സഞ്ചാര കേന്ദ്രമായ മീന്‍വല്ലത്തേക്കുള്ള റോഡരുകിലെ കാട് നാട്ടു കാര്ചേര്ന്ന് വെട്ടിനീക്കി. ഇരുവശത്തും കാടുവളര്‍ന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ കരിമ്പ പഞ്ചായത്ത് അംഗം തങ്കച്ചന് മാത്യൂസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ശ്രമദാനത്തിലൂടെ പ്രവൃത്തി നടത്തിയത്.
തുപ്പനാട് – മീന്‍വല്ലം റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിയത് കാരണം രാത്രിയാത്ര അപകടകരമായ അവസ്ഥയിലായിരുന്നു. വളര്ന്നുനില്ക്കുന്ന കാടുകള്ക്കിടയില്നിന്ന് അപ്രതീക്ഷിതമായി വന്യമൃഗങ്ങള്‍ റോഡിനു കുറുക ചാടിയാണ് പലപ്പോഴും അപകടങ്ങ ളുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ചെത്തുതൊഴിലാളിയായ മരുതുംകാട് സ്വദേശി രതീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഈ ഭാഗത്ത് സമാനരീതിയില്‍ നിരവധി അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് പഞ്ചായത്തം ഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ഒത്തുചേര്‍ന്ന് റോഡരികിലെ കാടുകള്‍ വെട്ടി മാറ്റിയത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നടത്തിയ ഈ മാതൃകാപരമായ പ്രവര്‍ത്തനത്തെ പൊതുസമൂഹം അഭിനന്ദിച്ചു.
