സ്ക്രീനിങ് ടെസ്റ്റ് മാറ്റിവെച്ചു
കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ – കം – ഓഫിസ് അറ്റന്റന്റ് ( എൽ.എം.വി. ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 22.10.2026 തീയതിയിൽ നടത്താനിരുന്ന സ്ക്രീനിങ് ടെസ്റ്റ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
ലേഖനരചനാമത്സരം
കാലിക്കറ്റ് സർവകലാശാലയും മലയാളീകരണസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളവാരാഘോഷ പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർഥികൾക്ക് ലേഖനരചനാമത്സരം സംഘടിപ്പിക്കുന്നു. “ മലയാള ഭാഷയുടെ ഭാവി ” എന്നവ വിഷയത്തിലാണ് മത്സരം. ലേഖനം കൈയ്യെഴുത്തിലോ ഡി.ടി.പിയിലോ 10 പുറത്തിൽ കവിയരുത്. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ലേഖനത്തോടൊപ്പം വെക്കണം. എൻട്രികൾ ഒക്ടോബർ 25 നകം കേരളപ്പിറവി ലേഖനരചനാമത്സരം, വകുപ്പധ്യക്ഷൻ, മലയാള – കേരള പഠനവിഭാഗം, കാലിക്കറ്റ് സർവകലാശാല, കാലിക്കറ്റ് സർവകലാശാലാ പി.ഒ., പിൻ : 673 635, മലപ്പുറം ജില്ല എന്ന വിലാസത്തിൽ ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്. നവംബർ 06-ന് നടക്കുന്ന മലയാളവാരാഘോഷ സമാപന സമ്മേളനത്തിൽ വിജയികൾക്ക് 3000, 2000, 1000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതിയിൽ മാറ്റം
ഒക്ടോബർ 23-ന് തുടങ്ങാനിരുന്ന മൂന്നാം സെമസ്റ്റർ – എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി ( സി.ബി.സി.എസ്.എസ്. – പി.ജി. – 2019 സ്കീം – 2023 പ്രവേശനം മുതൽ ), എം.സി.എ. ( 2020 സ്കീം – 2023 പ്രവേശനം മുതൽ ) നവംബർ 2026 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഒക്ടോബർ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒക്ടോബർ 28-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ (പി.ജി. – സി.ബി.സി.എസ്.എസ്. – 2019 സ്കീം) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2023 പ്രവേശനം മുതൽ) ഡിസംബർ 2026, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ടി.എച്ച്.എം., എം.എച്ച്.എം. (2023 പ്രവേശനം മുതൽ) നവംബർ 2026, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (2023 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 03-ന് നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയവർക്കുള്ള ഏഴാം സെമസ്റ്റർ ( സി.ബി.സി.എസ്.എസ്. ) ഇന്റഗ്രേറ്റഡ് പി.ജി. നവംബർ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 29 വരെയും 210 രൂപ പിഴയോടെ നവംബർ 02 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 23 മുതൽ ലഭ്യമാകും.
വിദൂര വിഭാഗം ( സി.ഡി.ഒ.ഇ. ) / പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബി.എ., ബി. എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ ( സി.ബി.സി.എസ്.എസ്. – യു.ജി. – 2021, 2022, 2023 പ്രവേശനം ) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 05 വരെയും 210 രൂപ പിഴയോടെ 09 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 23 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( സി.ബി.സി.എസ്.എസ്. – യു.ജി. ) ബി.വോക്. ( 2020, 2021 പ്രവേശനം ) നവംബർ 2025, ( 2022, 2023, 2024 പ്രവേശനം ) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 05 വരെയും 210 രൂപ പിഴയോടെ 09 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 23 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. (ഫുൾ ടൈം ആന്റ് പാർട്ട് ടൈം), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് (സി.യു.സി.എസ്.എസ്. – 2024 സ്കീം – 2024 പ്രവേശനം മുതൽ, 2016 സ്കീം – 2022, 2023 പ്രവേശനം) ജനുവരി 2027 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 04 വരെയും 210 രൂപ പിഴയോടെ 09 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 23 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2011 സ്കീം – 2017 പ്രവേശനം ) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 13-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക്ക്. (2019 സ്കീം – 2023 പ്രവേശനം) നവംബർ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 03 വരെയും 210 രൂപ പിഴയോടെ 06 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 23 മുതൽ ലഭ്യമാകും.
സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (2023 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 02 വരെയും 210 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം.
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ പി.ജി. (സി.സി.എസ്.എസ്. – 2024 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 03 വരെയും 270 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 26 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് (2020 പ്രവേശനം) ഒക്ടോബർ 2025, (2021 മുതൽ 2025 പ്രവേശനം) ഒക്ടോബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 16-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.വോക്. (സി.ബി.സി.എസ്.എസ്. – വി. – യു.ജി.) (2020, 2021 പ്രവേശനം) നവംബർ 2025, (2022, 2023, 2024 പ്രവേശനം) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 05-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (2021 മുതൽ 2024 വരെ പ്രവേശനം) നവംബർ 2026, (2020 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 05-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.സി.എ., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എച്ച്.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.ടി.എച്ച്.എം., ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. മൾട്ടി മീഡിയ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.ടി.എ., ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ (സി.ബി.സി.എസ്.എസ്. – യു.ജി. – 2021, 2022, 2023 പ്രവേശനം), ബി.ഡെസ്. ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ (സി.ബി.സി.എസ്.എസ്. – യു.ജി. – 2023 പ്രവേശനം), ബി.കോം. പ്രൊഫഷണൽ (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. – 2021, 2022, 2023 പ്രവേശനം), ബി.കോം. ഹോണേഴ്സ് (2021, 2022, 2023 പ്രവേശനം) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 05-ന് തുടങ്ങും.
വിദൂര വിഭാഗം (സി.ഡി.ഒ.ഇ.) / പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. – യു.ജി.) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.കോം, ബി.ബി.എ. ( 2021, 2022, 2023 പ്രവേശനം), ബി.എ. മൾട്ടി മീഡിയ (2021, 2022 പ്രവേശനം), ബി.എസ് സി. (2021 പ്രവേശനം) നവംബർ 2026, ബി.എ. മൾട്ടി മീഡിയ (2020 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 05-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
രീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ( സി.സി.എസ്.എസ്. – 2024 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ( സി.സി.എസ്.എസ്. – 2025 പ്രവേശനം ) എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്), എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് മൂന്നാം സെമസ്റ്റർ (2021 മുതൽ 2025 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2020, 2021, 2022 പ്രവേശനം), ഒൻപതാം സെമസ്റ്റർ (2020, 2021 പ്രവേശനം) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
