അല്‍ മദ്രസത്തു സലഫിയ ചോമേരി ഗാര്ഡന് ജേതാക്കള്‍
മണ്ണാര്‍ക്കാട്: രണ്ട് ദിവസങ്ങളിലായി മണ്ണാര്‍ക്കാട് പെരിമ്പടാരി ജി.എല്‍.പി. സ്കൂളില്‍ നടന്ന വിസ്ഡം മണ്ണാര്‍ക്കാട് മണ്ഡലം മദ്റസ കലാമേള ‘സര്‍ഗവസന്തം’ സമാപിച്ചു.313 പോയിന്റ് നേടി മണ്ണാര്‍ക്കാട് അല്‍ മദ്റസത്തു സലഫിയ ചോമേരി ഗാര്ഡന് ഓവറോള്‍ ജേതാക്കളായി. 178 പോയിന്റുമായി അല്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ അരിയൂര്‍ രണ്ടാം സ്ഥാനവും, 170 പോയിന്റോടെ അല്‍ ഹിക്മ ചങ്ങലീരി മൂന്നാം സ്ഥാനവും നേടി.നാല് വേദികളിലായി നടന്ന കലാമേളയില്‍ കിഡ്സ്, ചില്‍ഡ്രണ്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 117 ഇനങ്ങളില്‍ 200 പ്രതിഭകള്‍ പങ്കെടുത്തു.
കലാമേള വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി പി.യു സുഹൈല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.മുജീബ് സലഫി അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രവര്‍ത്തക സമിതി അംഗം അസീസ് സ്വലാഹി. വിസ്ഡം മണ്ഡലം പ്രസിഡന്റ് അബ്ദുനാസര്‍ കച്ചേരിപ്പറമ്പ്, യൂത്ത് മണ്ഡലം പ്രസിഡന്റ് പി.പി നൗഫല്‍ റഹ്മാന്, സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി പി,സാബിക് ഇബ്നു സലീം, സര്‍ഗ വസന്തം മണ്ഡലം കണ്‍വീനര്‍ അബ്ദുഷുക്കൂര്‍ സലഫി എന്നിവര്‍ സംസാരിച്ചു.
