എടത്തനാട്ടുകര: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന സമിതിയും എക്സ് ആന്‍ഡ് വൈ ലേണിങ് ടീമും സംയുക്തമായി നടത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ് മാതൃകാപരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായി. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 100 പേര് പരീക്ഷയെഴുതി. കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എ അബ്ദുമനാഫ്, സംസ്ഥാന കൗണ്‍സിലര്‍ ടി.പി മന്‍സൂര്‍, സബ് ജില്ലാ ട്രഷറര്‍ നൗഷാദ് പുത്തന്‍കോട്ട്, ഉപജില്ലാ വൈസ് പ്രസിഡന്റ് കെ.യൂനസ് സലീം, ഉപജില്ലാ സാംസ്കാരിക വേദി കണ്‍വീനര്‍ സലാം സുറുമ, പഞ്ചായത്ത് സെക്രട്ടറി വി.പി അഫ്സല്, അധ്യാപകരായ കെ.സഫ നസ്രീന്, പി. തസ്ലീന, സി. ഇന്‍ഷിദ ഷെറിന്, കെ.എ. ദേവിക, ടി.കെ റിസ്വാന, ഫാത്തിമ ശിഫ, സി.സക്കീന എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്കി.
